മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചിട്ടുള്ള ധവാല്‍ കുല്‍ക്കര്‍ണിയും പാര്‍ട്ടിക്ക് എത്തിയിരുന്നു. താരം പാര്‍ട്ടി നടക്കുന്ന സ്ഥലത്തേക്ക് വരുമ്പോള്‍ ഒരു യുവതി ബാലൻസ് തെറ്റി വീണു.

മുംബൈ: വഴിയില്‍ വീണ യുവതിയെ ഒന്ന് സഹായിക്കാൻ പോലും ശ്രമിക്കാത്തതിന്‍റെ വീഡിയോ പുറത്ത് വന്നതോടെ വിമര്‍ശനം നേരിട്ട് ഇന്ത്യൻ താരം ധവാല്‍ കുല്‍ക്കര്‍ണി. മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശര്‍മ്മയുടെ ജന്മദിന പാര്‍ട്ടിക്ക് എത്തിയപ്പോഴാണ് സംഭവം. ഏപ്രില്‍ 30നാണ് രോഹിത്തിന്‍റെ പിറന്നാള്‍. അന്ന് രാജസ്ഥാൻ റോയല്‍സുമായി മുംബൈക്ക് മത്സരം ഉള്ളതിനാല്‍ വെള്ളിയാഴ്ച രോഹിത് പാര്‍ട്ടി നടത്തുകയായിരുന്നു.

മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചിട്ടുള്ള ധവാല്‍ കുല്‍ക്കര്‍ണിയും പാര്‍ട്ടിക്ക് എത്തിയിരുന്നു. താരം പാര്‍ട്ടി നടക്കുന്ന സ്ഥലത്തേക്ക് വരുമ്പോള്‍ ഒരു യുവതി ബാലൻസ് തെറ്റി വീണു. എന്നാല്‍, യുവതിയെ ഒന്ന് സഹായിക്കാൻ പോലും ശ്രമിക്കാതെ ഒരു നിമിഷം അവിടെ നിന്ന ശേഷം താരം നടക്കുകയായിരുന്നു. ഇതിനിടെ ഫോട്ടോയ്ക്കായി താരം പോസ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ പുറത്ത് വന്നതോടെ കടുത്ത വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്.

View post on Instagram

സ്ത്രീകളോട് ഒട്ടും ബഹുമാനമില്ലാത്തയാളാണ് ധവാലെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. ഐപിഎല്ലില്‍ 92 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ധവാല്‍ കുല്‍ക്കര്‍ണി. 86 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. 2016ല്‍ 18 വിക്കറ്റുകള്‍ നേടിയതാണ് ഏറ്റവും മികച്ച പ്രകടനം. മുംബൈ ഇന്ത്യൻസിനെ കൂടാതെ രാജസ്ഥാന്‍ റോയല്‍സിനായും ഗുജറാത്ത് ലയണ്‍സിനായും ധവാല്‍ കളിച്ചിട്ടുണ്ട്. 

എന്ത് വിധിയിത്, വല്ലാത്ത ചതിയിത്! ഈ കണക്കുകള്‍ രാഹുലിനെ നാണിപ്പിക്കും, ഡക്കയാല്‍ ടീമിന് അത്രയും ആശ്വാസം