ഇപ്പോൾ ധോണിക്ക് പരിക്കേറ്റുവെന്ന സംശയിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മത്സരശേഷം നടക്കാൻ വളരെയധികം ബുദ്ധിമുട്ടുന്ന ധോണിയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരാജയപ്പെട്ടെങ്കിലും നായകന്‍ എം എസ് ധോണി ആവേശം കൊള്ളിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. രാജസ്ഥാന്‍റെ 175 റണ്‍സ് പിന്തുടരവെ എട്ടാമനായി ക്രീസിലെത്തിയ ധോണി 17 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 32 റണ്‍സ് നേടി. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പമുള്ള ധോണിയുടെ ബാറ്റിംഗാണ് മത്സരത്തില്‍ സിഎസ്‌കെയ്‌ക്ക് പ്രതീക്ഷ നല്‍കിയത്.

ഇപ്പോൾ ധോണിക്ക് പരിക്കേറ്റുവെന്ന സംശയിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മത്സരശേഷം നടക്കാൻ വളരെയധികം ബുദ്ധിമുട്ടുന്ന ധോണിയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കഠിനമായ മുട്ട് വേദന സഹിച്ച് കൊണ്ടാണ് താരം കളിച്ചതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മുടന്തി കൊണ്ട് ഡ്രെസിം​ഗ് റൂമിലേക്ക് മടങ്ങുന്ന ധോണിയാണ് വീഡിയോയിലുള്ളത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഇടയ്‌ക്ക് ധോണി ഓടാന്‍ പ്രയാസപ്പെടുന്നത് കാണാമായിരുന്നു.

അതിവേഗത്തില്‍ ഡബിള്‍ ഓടിയെടുക്കാറുള്ള എംഎസ്‌ഡി പതിവില്‍ നിന്ന് വ്യത്യസ്‌തമായി സിംഗിളുകളിലാണ് ശ്രദ്ധയൂന്നിയത്. വിക്കറ്റിനിടയിലെ മറ്റൊരു അതിവേഗ ഓട്ടക്കാരനായ രവീന്ദ്ര ജഡേജ കൂടെയുണ്ടായിട്ടും ധോണിക്ക് സിംഗിളുകള്‍ ഡബിളുകളാക്കി മാറ്റാനായില്ല. എം എസ് ധോണിക്ക് പരിക്ക് എന്ന സംശയം മത്സര ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് പ്രകടിപ്പിച്ചിരുന്നു.

Scroll to load tweet…

എന്നാല്‍ നായകന്‍റെ പരിക്ക് സംബന്ധിച്ചുള്ള ഔദ്യോ​ഗിക അപ്‌ഡെറ്റുകളൊന്നും പുറത്തുവന്നിട്ടില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിംഗ്‌സിലെ അവസാന ഓവറിലെ നാലാം പന്തില്‍ രണ്ട് റണ്‍ ഓടിയെടുക്കേണ്ട സ്ഥാനത്ത് ധോണി ഒരു റണ്ണിനായേ ഓടിയുള്ളൂ. ധോണിയുടെ ഓട്ടത്തിന് വേഗക്കുറവുള്ള കാര്യം കമന്‍റേറ്റര്‍ മാത്യൂ ഹെയ്‌‌ഡന്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

ധോണിയുടെ തന്ത്രത്തിന് സഞ്ജുവിന്റെ മറുതന്ത്രം! ചെന്നൈ മൂക്കിടിച്ച് വീണു, വില്ലനായത് സ്വന്തം 'ലോക്കൽ ബോയ്'