Asianet News MalayalamAsianet News Malayalam

ആ റെക്കോര്‍ഡ് എനിക്ക് വേണം, ഞാന്‍ അതിങ്ങു എടുക്കുവാ; നാണക്കേടിന്‍റെ റെക്കോര്‍ഡ് തലയിലാക്കി വീണ്ടും കാര്‍ത്തിക്

ഐപിഎല്‍ കരിയറില്‍ ഇത് പതിനേഴാം തവണയാണ് കാര്‍ത്തിക് പൂജ്യത്തിന് പുറത്താവുന്നത്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ബാറ്ററെന്ന റെക്കോര്‍ഡ് കാര്‍ത്തിക്കിന്‍റെ തലയിലായി. 16 തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയാണ് കാര്‍ത്തിക് ഇന്നലെ പിന്നിലാക്കിയത്. 15 ഡക്ക് വീതമുള്ള മന്‍ദീപ് സിംഗും സുനില്‍ നരെയ്നുമാണ് രോഹിത്തിന് പിന്നില്‍.

Dinesh Karthik surpasses Rohit Sharma for most ducks in IPL history gkc
Author
First Published May 22, 2023, 9:01 AM IST | Last Updated May 22, 2023, 9:01 AM IST

ബെംഗലൂരു: ഐപിഎല്ലില്‍ പ്ലേ ഓഫിലെ അവസാന സ്ഥാനക്കാരെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് പുറത്തായപ്പോള്‍ നാണക്കേടിന്‍റെ റെക്കോര്‍ഡ് തലയിലാക്കി ആര്‍സിബി വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്.  വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ ആര്‍സിബി ആദ്യം ബാറ്റ് ചെയ്ത് 197 റണ്‍സടിച്ചെങ്കിലും കോലിക്ക് പിന്തുണ നല്‍കാന്‍ മറ്റാരും ഉണ്ടായില്ല. 19 പന്തില്‍ 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയും 16 പന്തില്‍ 26 റണ്‍സെടുത്ത മൈക്കല്‍ ബ്രേസ്‌വെല്ലും 15 പന്തില്‍ 23 റണ്‍സെടുത്ത് കോലിക്കൊപ്പം പുറത്താകാതെ നിന്ന അനുജ് റാവത്തും മാത്രമാണ് ബാംഗ്ലൂരിനായി പൊരുതിയത്.

കോലിക്കൊപ്പം നല്ല തുടക്കം നല്‍കിയ ശേഷം ഡൂപ്ലെസിയും പിന്നാലെ മാക്സ്‌വെല്ലും(11), ലോമ്രോറും(1), ബ്രേസ്‌വെല്ലും(26) മടങ്ങിയപ്പോള്‍ 14 ഓവറില്‍ 132 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു ആര്‍സിബി. ബ്രേസ്‌വെല്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തി ദിനേശ് കാര്‍ത്തിക് നേരിട്ട ആദ്യ പന്തില്‍ പുറത്തായതോടെ ആര്‍സിബി സമ്മര്‍ദ്ദത്തിലായി. ഐപിഎല്‍ കരിയറില്‍ ഇത് പതിനേഴാം തവണയാണ് കാര്‍ത്തിക് പൂജ്യത്തിന് പുറത്താവുന്നത്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ബാറ്ററെന്ന റെക്കോര്‍ഡ് കാര്‍ത്തിക്കിന്‍റെ തലയിലായി. 16 തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയാണ് കാര്‍ത്തിക് ഇന്നലെ പിന്നിലാക്കിയത്. 15 ഡക്ക് വീതമുള്ള മന്‍ദീപ് സിംഗും സുനില്‍ നരെയ്നുമാണ് രോഹിത്തിന് പിന്നില്‍.

കോടികൾ ഒക്കെ വെറുതെ പോയല്ലോ, ഇത്തവണ ഗോള്‍ഡന്‍ ഡക്ക്; ഇംഗ്ലണ്ട് താരത്തിന് വിമര്‍ശനപ്പെരുമഴ

ടി20 കരിയറില്‍ 386 മത്സരങ്ങളില്‍ ഇരുപത്തിയഞ്ചാം തവണയാണ് കാര്‍ത്തിക് ഡക്കാവുന്നത്. 27 തവണ ഡക്കായിട്ടുള്ള രോഹിത് ശര്‍മ ഈ റെക്കോര്‍ഡില്‍ കാര്‍ത്തിക്കിന് മുന്നിലുണ്ട്. കഴിഞ്ഞ സീസണിലെ ഐപിഎല്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഫിനിഷറായി ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ വരെയെത്തിയ കാര്‍ത്തിക് പക്ഷെ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. സീസണില്‍ കളിച്ച 13 മത്സരങ്ങളിലെ 12 ഇന്നിംഗ്സുകളില്‍ നിന്ന് 140 റണ്‍സ് മാത്രമാണ് കാര്‍ത്തിക് നേടിയത്. ഉയര്‍ന്ന സ്കോറാകട്ടെ 30 റണ്‍സാണ്. കാര്‍ത്തിക്കിന്‍റെ ബാറ്റിംഗ് ശരാശരി 11.67 ഉം പ്രഹരശേഷി134.61 ഉം മാത്രമായിരുന്നു ഈ സീസണില്‍.

Latest Videos
Follow Us:
Download App:
  • android
  • ios