ഈ സീസണില്‍ കളിച്ച 11 മത്സരങ്ങളില്‍ 13(21),3(4),13(14),100*(55),9(7),18(13),7(14),0(2),0(4), 27*(19), 0(1) എന്നിങ്ങനെയാണ് ബ്രൂക്കിന്‍റെ ബാറ്റിംഗ്. കഴിഞ്ഞ വർഷം അവാസാനം നടന്ന ഐപിഎൽ മിനി താര ലേലത്തിൽ ഇം​ഗ്ലീഷ് താരം ഹാരി ബ്രൂക്കിനായി കോടികൾ വാരിയെറിഞ്ഞുള്ള ലേലം വിളിയാണ് നടന്നത്.

ഹൈദരാബാദ്: ഐപിഎല്ലിലെ ലീഗ് റൗണ്ട് പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏറ്റവും അധികം നിരാശപ്പെടുത്തിയ താരമാരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമെയുള്ളു ആരാധകര്‍ക്ക്, ഹൈദരാബാദിന്‍റെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. സീസണില്‍ തുടര്‍ പരാജയങ്ങളില്‍ വീര്‍പ്പുമുട്ടിയ ബ്രൂക്ക് ഇന്നലെ മുംബൈക്കെതിരെയും ഹൈദരാബാദിനെ ചതിച്ചു. സ്ലോഗ് ഓവറില്‍ തകര്‍ത്തടിക്കാനിറങ്ങിയ ബ്രൂക്ക് നേരിട്ട ആദ്യ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. ഗോള്‍ഡന്‍ ഡക്കായി പുറത്തായതോടെ ബ്രൂക്കിന് ആരാധകരില്‍ നിന്ന് വിമര്‍ശന പെരുമഴയാണ്.

നേരത്തെയും തുടരെ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ ബ്രൂക്കിനെ ഹൈദരാബാദ് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് രണ്ട് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആര്‍സിബിക്കെതിരായ മത്സരത്തിലാണ് ബ്രൂക്ക് ടീമില്‍ തിരിച്ചെത്തിയത്. ആ മത്സരത്തില്‍ ഹെൻ‍റിച്ച് ക്ലാസൻ ഒരറ്റത്ത് ആടിച്ചു തകര്‍ത്തപ്പോള്‍ ക്രീസിലെത്തി ബ്രൂക്ക് 19 പന്തില്‍ 27 റണ്‍സെടുത്ത് ടെസ്റ്റ് കളിച്ചതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അടങ്ങും മുമ്പാണ് അടുത്ത മത്സരത്തില്‍ മുംബൈക്കെതിരെ ഗോള്‍ഡന്‍ ഡക്കായത്.

ഈ സീസണില്‍ കളിച്ച 11 മത്സരങ്ങളില്‍ 13(21),3(4),13(14),100*(55),9(7),18(13),7(14),0(2),0(4), 27*(19), 0(1) എന്നിങ്ങനെയാണ് ബ്രൂക്കിന്‍റെ ബാറ്റിംഗ്. കഴിഞ്ഞ വർഷം അവാസാനം നടന്ന ഐപിഎൽ മിനി താര ലേലത്തിൽ ഇം​ഗ്ലീഷ് താരം ഹാരി ബ്രൂക്കിനായി കോടികൾ വാരിയെറിഞ്ഞുള്ള ലേലം വിളിയാണ് നടന്നത്.

ഒടുവില്‍ സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്കാണ് ഹാരിയെ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സും തമ്മിലാണ് ഹാരിക്കായി വാശിയേറിയ ലേലം വിളി നടത്തിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില. പാകിസ്ഥാൻ പ്രീമിയര്‍ ലീഗിലെ ബ്രൂക്കിന്‍റെ മിന്നുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തലാണ് വൻ തുക മുടങ്ങി സണ്‍റൈസേഴ്സ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍, ഐപിഎല്ലില്‍ തിളങ്ങാനാവാതെ ഹാരി ബുദ്ധിമുട്ടി. ഇതോടെ ട്രോളുകള്‍ നിറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിന് അഞ്ചാം സ്ഥാനം, സന്ദീപ് ശര്‍മയുടെ ആ നോ ബോള്‍ ഇല്ലായിരുന്നെങ്കില്‍ പ്ലേ ഓഫില്‍

എന്നാല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 55 പന്തില്‍ സെഞ്ചുറി തികച്ച ബ്രൂക്ക്, വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് തന്‍റെ പ്രകടനമെന്ന് പറഞ്ഞിരുന്നു. 'ഞാന്‍ മികച്ച പ്രകടനം നടത്തിയതായി ഏറെ ഇന്ത്യന്‍ ആരാധകര്‍ ഈ രാത്രിയില്‍ പറയുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ അവരെന്നെ കടന്നാക്രമിക്കുകയായിരുന്നു. അവരുടെ വായടപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്' എന്നുമായിരുന്നു കൊല്‍ക്കത്തയ്ക്കെതിരെയുള്ള മത്സരശേഷം ബ്രൂക്കിന്‍റെ വാക്കുകള്‍. ഇതിന് ശേഷം വീണ്ടും ബ്രൂക്ക് മോശം പ്രകടനം തുടര്‍ന്നതോടെ ആരാധകര്‍ വീണ്ടും ട്രോളുകള്‍ കടുപ്പിക്കുകയായിരുന്നു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…