ഏറ്റവും മികച്ച കളിക്കാരല്ല പലപ്പോഴും ചെന്നൈ ടീമില്‍ കളിച്ചിട്ടുള്ളത്, പക്ഷെ അവരില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ചെന്നൈക്കായിട്ടുണ്ട്. അതേസമയം, മുംബൈ ഇന്ത്യന്‍സ് ഏറ്റവും മികച്ച കളിക്കാരെ തെരഞ്ഞെടുക്കുകയും അവര്‍ക്ക് മികച്ച പ്രകടനം നടത്താനുള്ള ലോകോത്തര സൗകര്യങ്ങളും സാഹചര്യങ്ങളും പരിശീലകരെയും ലഭ്യമാക്കുകയും ചെയ്താണ് വിജയങ്ങള്‍ നേടിയത്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടീമായത് മികച്ച കളിക്കാരുടെ സാന്നിധ്യം കൊണ്ടാണെന്ന് മുംബൈയുടെ മുന്‍ താരവും ഗുജറാത്ത് ടൈറ്റന്‍സ് നായകനുമായ ഹാര്‍ദ്ദിക് പാണ്ഡ്യ. നായകനെന്ന നിലയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയുടെ രീതിയാണ് താന്‍ മാതൃകയാക്കുന്നതെന്നും ജിയോ സിനമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദ്ദിക് പറ‍ഞ്ഞു.

കളിക്കാരെ കൈകാര്യം ചെയ്യുന്നതിലും അവരില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനും നായകന്‍ എം എസ് ധോണിക്കും അസാധാരണ മികവുണ്ട്. ഏത് കളിക്കാരനായാലും ചെന്നൈയിലെത്തിയാല്‍ അയാള്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുന്നതും അതുകൊണ്ടാണ്. കളിക്കാരെ കൈകാര്യം ചെയ്യുന്നതിലും അവര്‍ക്ക് മികവ് പുറത്തെടുക്കാനുള്ള സാഹചര്യം ഒരുക്കുന്നതിലും ചെന്നൈ ടീം മാതൃകയാണ്.

ഏറ്റവും മികച്ച കളിക്കാരല്ല പലപ്പോഴും ചെന്നൈ ടീമില്‍ കളിച്ചിട്ടുള്ളത്, പക്ഷെ അവരില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ചെന്നൈക്കായിട്ടുണ്ട്. അതേസമയം, മുംബൈ ഇന്ത്യന്‍സ് ഏറ്റവും മികച്ച കളിക്കാരെ തെരഞ്ഞെടുക്കുകയും അവര്‍ക്ക് മികച്ച പ്രകടനം നടത്താനുള്ള ലോകോത്തര സൗകര്യങ്ങളും സാഹചര്യങ്ങളും പരിശീലകരെയും ലഭ്യമാക്കുകയും ചെയ്താണ് വിജയങ്ങള്‍ നേടിയത്.

'ഹിറ്റ്മാനല്ല, ഇത് ഡക്ക്‌മാന്‍', പൂജ്യത്തിന് പുറത്തായ രോഹിത്തിനെ പൊരിച്ച് ആരാധകര്‍

രണ്ട് തരത്തിലുള്ള വിജയങ്ങള്‍ നിങ്ങള്‍ക്ക് നേടാനാവും. ഒന്ന് എ മുതല്‍ ബി വരെയുള്ള ഏറ്റവും മികച്ച കളിക്കാരെ ടീമിലെടുത്ത്, മുംബൈ ടീമിലായിലായിരുന്നപ്പോള്‍ ഞങ്ങള്‍ കിരീടം നേടിയത് അങ്ങനെയായിരുന്നു. രണ്ടാമത്തെ വഴിയെന്നത് വിജയത്തിനായുള്ള മികച്ച സാഹചര്യം ഒരുക്കുന്നത് വഴിയാണ്. അതാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ചെയ്യുന്നത്. അവിടെ കളിക്കാര്‍ പ്രസക്തരല്ല. കളിക്കാര്‍ ആരായാലും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് അവിടെ ചെയ്യുന്നത്. കളിക്കാര്‍ അവിടെ സംതൃപ്തരാവുമ്പോള്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നു.

Scroll to load tweet…

അതാണ് എന്നെ കൂടുതല്‍ പ്രചോദിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവിം മികച്ച കളിക്കാരെ ടീമിലെടുക്കുന്നതിലല്ല, കളിക്കാരില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിലാണ് കാര്യമെന്നും ഹാര്‍ദ്ദിക് പറഞ്ഞു. എന്നാല്‍ ഗുജറാത്തിലെ പ്രാദേശിക ക്രിക്കറ്റ് താരമായിരുന്ന ഹാര്‍ദ്ദിക്കിനെ 10 ലക്ഷം രൂപക്ക് ടീമിലെത്തിച്ച മുംബൈ ഇന്ത്യന്‍സ് വളര്‍ത്തിക്കൊണ്ടുവരികയും ലോകോത്തര ഓള്‍ റൗണ്ടറാക്കി വളര്‍ത്തുകയും ചെയ്തത് മറന്നിട്ടാണ് ഹാര്‍ദ്ദിക്കിന്‍റെ പ്രസ്താവനയെന്നതാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.