ഇതിനിടെ നാളെ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തിന്‍റെ സാധാരണ ടിക്കറ്റുകള്‍ പോലും കിട്ടാനില്ലാത്തത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.പലരും ഓണ്‍ ലൈന്‍ വഴി ടിക്കറ്റെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെടുമ്പോള്‍ 750 രൂപയുട ഗ്യാലറി ടിക്കറ്റ് കരിഞ്ചന്തയില്‍ 5000 രൂപക്ക് സുലഭമാണെന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.

ചെന്നൈ: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ടീമുകളിലൊന്നായിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഹോം മത്സരങ്ങളില്‍ സറ്റേഡിയം നിറയാതിരുന്നത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. കോര്‍പറേറ്റുകള്‍ക്ക് കൂട്ടത്തോടെ ടിക്കറ്റുകള്‍ വില്‍ക്കുകയും അങ്ങനെ ടിക്കറ്റ് സ്വന്തമാക്കിയവര്‍ കളി കാണാന്‍ സ്റ്റേഡിയത്തില്‍ എത്താതിരിക്കുകയും ചെയ്തതാണ് ആരാധകര്‍ കുറയാന്‍ കാരണമെന്നായിരുന്നു പ്രധാന വിമര്‍ശനം.

ഇതിനിടെ നാളെ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തിന്‍റെ സാധാരണ ടിക്കറ്റുകള്‍ പോലും കിട്ടാനില്ലാത്തത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.പലരും ഓണ്‍ ലൈന്‍ വഴി ടിക്കറ്റെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെടുമ്പോള്‍ 750 രൂപയുട ഗ്യാലറി ടിക്കറ്റ് കരിഞ്ചന്തയില്‍ 5000 രൂപക്ക് സുലഭമാണെന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.ചെന്നൈ ടീമിന്‍റെ ഉടമകളായ ഇന്ത്യാ സിമന്‍റ്സിലെ ചില ഉദ്യോഗസ്ഥരാണ് ഈ ടിക്കറ്റ് കരിഞ്ചന്തക്ക് പിന്നിലെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

ചെന്നൈയുടെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ അനധികൃതമായി സ്വന്തമാക്കുന്ന ഇന്ത്യ സിമന്‍റ്സ് ഉദ്യോഗസ്ഥര്‍ പിന്നീട് ഇത് വന്‍തുകക്ക് കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുകയാണെന്നാണ് ആരാധകരുടെ പ്രധാന ആരോപണം.ഈ വിഷയം ചെന്നൈ ടീം അടിയന്തിരമായി പരിഹരിക്കണമെന്നും കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണണെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ചെന്നൈക്കെതിരായ പോരാട്ടത്തിന് മുമ്പ് 'വാത്തി'ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഞ്ജു സാംസൺ

ജയത്തോടെ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് സഞ്ജുവും സംഘവും നാളെ ചെന്നൈയില്‍ ഇറങ്ങുന്നത്. ഇന്നലെ ആര്‍സിബിക്കെതിരായ നാടകീയ ജയത്തോടെ രാജസ്ഥാനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ലഖ്നൗ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. നാളെ രാജസ്ഥാനെതിരെ ജയിച്ചാല്‍ ചെന്നൈക്കും ഒന്നാമതോ രണ്ടാമതോ എത്താന്‍ അവസരമുണ്ട്. വമ്പന്‍ ജയമാണെങ്കില്‍ ചെന്നൈക്ക് ഒന്നാം സ്ഥാനത്തെത്താം. മികച്ച നെറ്റ് റണ്‍ റേറ്റുള്ള രാജസ്ഥാനാകട്ടെ വെറും ജയം നേടിയാലും ഒന്നാം സ്ഥാനത്തെത്താം. അതിനാല്‍ തന്നെ തീപാറും പോരാട്ടത്തിനായാണ് ആരാധകരുടെ കാത്തിരിപ്പ്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…