ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഒഴികെയുള്ള ലഖ്നൗ ബാറ്റര്‍മാരെല്ലാം തകര്‍ത്തടിച്ചാണ് ലഖ്നൗ  ഗൗരവത്തോടെ ഇരിക്കുന്ന ഗംഭീറിനെയും സമീപത്ത് വിഷണ്ണനായി ഇരിക്കുന്ന ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെയും ചിത്രങ്ങള്‍ പങ്കവെച്ചാണ് ആരാധകര്‍ പരിഹാസവുമായി രംഗത്തെത്തിയത്.

ചണ്ഡീഗഡ്: ഐപിഎല്ലില്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോറുമായി ലഖ്നൗ ബാറ്റിംഗ് നിര ആടിത്തിമിര്‍ക്കുമ്പോഴും ഗൗരവം വിടാതെ ഡഗ് ഔട്ടിലിരിക്കുന്ന ഗൗതം ഗംഭീറിനെതിരെ പരിഹാസവുമായി ആരാധകര്‍. ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തിരുന്നു.

ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഒഴികെയുള്ള ലഖ്നൗ ബാറ്റര്‍മാരെല്ലാം തകര്‍ത്തടിച്ചാണ് ലഖ്നൗ ഗൗരവത്തോടെ ഇരിക്കുന്ന ഗംഭീറിനെയും സമീപത്ത് വിഷണ്ണനായി ഇരിക്കുന്ന ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെയും ചിത്രങ്ങള്‍ പങ്കവെച്ചാണ് ആരാധകര്‍ പരിഹാസവുമായി രംഗത്തെത്തിയത്. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട രാഹുല്‍ 9 പന്തില്‍ 12 റണ്‍സെടുത്ത് പുറത്തായിരുന്നു.

ആര്‍സിബി നേടിയ 263 റണ്‍സെന്ന ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തയും വലിയ ടീം ടോട്ടല്‍ നേടാനാവാത്തതാണ് ഗംഭീറിന്‍റെ വിഷമമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ടീം 250 റണ്‍സടിച്ചിട്ടും ക്യാപ്റ്റന് മാത്രം റണ്‍സടിക്കാനാവാത്തതാണ് ഗംഭീറിന്‍റെ ദേഷ്യത്തിന് കാരണമെന്നാണ് മറ്റ് ചിലരുടെ കണ്ടുപിടുത്തം. മത്സരത്തിനിടെ രാഹുലും ഗംഭീറും തമ്മില്‍ ഗൗരവമേറിയ ചര്‍ച്ചയിലേര്‍പ്പെടുന്നതിന്‍റെ ദൃശ്യങ്ങളും ആരാധകര്‍ ട്രോളിനായി ഉപയോഗിക്കുന്നുണ്ട്. നീ അടുത്ത തവണ പൂജ്യത്തിന് പുറത്തായാല്‍ ലഖ്നൗവിന് ആര്‍സിബിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ പറ്റുമെന്നാണ് ഗംഭീര്‍ രാഹുലിനോട് പറയുന്നതെന്ന് ചിലര്‍ പറയുന്നു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…