ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് ഒക്ടോബര്‍ അഞ്ചിനാണ് തുടക്കമാവുന്നത്. 

മുംബൈ: ഏകദിന ലോകകപ്പ് അടുത്തിരിക്കെ രാജസ്ഥാന്‍ റോയല്‍സിനായി വാദിച്ച് മുന്‍ താരവും കമന്റേറ്ററുമായ അമോല്‍ മജൂംദാര്‍. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് ഒക്ടോബര്‍ അഞ്ചിനാണ് തുടക്കമാവുന്നത്. 

ഗുജറാത്ത് ടൈറ്റിന്‍സിനെതിരായ മത്സരത്തിന് ശേഷമാണ് മജൂംദാര്‍ അഭിപ്രായം പ്രകടിപ്പിച്ചത്. ''ഏകദിന ലോകകപ്പ് അടുത്തെത്തി നില്‍ക്കുന്നു. സഞ്ജു ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഇനി മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പോലും ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ പിന്തുണയ്ക്കണം. സഞ്ജു ഗെയിം ചെയ്ഞ്ചറാണ്. വലിയ കഴിവുള്ള താരമാണ് സഞ്ജു. എന്റെ ടീമില്‍ എന്തായാലും സഞ്ജു ഉണ്ടാവും.'' അദ്ദേഹം പറഞ്ഞു.

നേരത്തെ മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡിയും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെ.. ''എത്ര റണ്‍സ് നേടിയെന്നതിലല്ല, മത്സരത്തില്‍ ഏതെല്ലാം സമ്മര്‍ദ്ദമേറിയ ഘട്ടങ്ങളെ അതിജീവിച്ചു എന്നാണ് നോക്കേണ്ടത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ അദ്ദേഹം ഒരു ലോംഗ് റണ്‍ അര്‍ഹിക്കുന്നുണ്ട്. ഒരു സംശയവും വേണ്ട, അദ്ദേഹത്തെ ടീമിലെടുത്താല്‍ അത് ഗുണം മാത്രമെ ചെയ്യൂ.'' മൂഡി പറഞ്ഞു. 

അവസാന മത്സരത്തില്‍ ഗുജറാത്ത ടൈറ്റന്‍സിനെതിരെ മൂന്ന് വിക്കറ്റുകള്‍ക്കായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 19.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 32 പന്തില്‍ 60 റണ്‍സെടുത്തു സഞ്ജു സാംസണാണ് വിജയത്തിന് അടിത്തറയിട്ടത്. 26 പന്തില്‍ പുറത്താവാതെ 56 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മെയറാണ് ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. 

നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. അഞ്ച് മത്സരങ്ങളില്‍ നാല് ജയമുള്ള രാജസ്ഥാന് എട്ട് പോയിന്റുണ്ട്. നാളെ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം! വിജയത്തിനിടയിലും ഫാഫ്- മാക്‌സ്‌വെല്‍ സഖ്യത്തെ പ്രശംസകൊണ്ട് മൂടി ധോണി