Asianet News MalayalamAsianet News Malayalam

ഫൈനല്‍ പോലുമായിട്ടില്ല, ഐപിഎല്‍ 2023ല്‍ ഓറഞ്ച് ക്യാപ്പ് ഉറപ്പിച്ച് ശുഭ്‌മാന്‍ ഗില്‍! ഇനി വെല്ലുവിളികളില്ല

ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ കടന്നാല്‍ ഗില്ലിന്‍റെ റണ്‍ സമ്പാദ്യം ഇനിയും ഉയരും

GT vs MI Qualifier 2 Shubman Gill holds the Orange Cap in IPL 2023 jje
Author
First Published May 26, 2023, 9:07 PM IST

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ വെടിക്കെട്ട് സെഞ്ചുറിയോടെ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ തലയില്‍ ഓറഞ്ച് ക്യാപ്പ് സുരക്ഷിതം. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 14 മത്സരങ്ങളില്‍ 730 റണ്‍സുമായി മുന്നിലുണ്ടായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഫാഫ് ഡുപ്ലസിസിന്‍റെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്. ഇതിനകം ഗില്ലിന്‍റെ റണ്‍വേട്ട 820 പിന്നിട്ടുകഴിഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ കടന്നാല്‍ ഗില്ലിന്‍റെ റണ്‍ സമ്പാദ്യം ഇനിയും ഉയരും. 

പതിനാറാം സീസണിലെ റണ്‍വേട്ടയില്‍ ഫാഫ് ഡുപ്ലസിസ്(730) രണ്ടാമതും വിരാട് കോലി(639) മൂന്നാമതും ദേവോണ്‍ കോണ്‍വേ നാലാമതും(625) നില്‍ക്കുമ്പോള്‍ ഇവര്‍ക്കാര്‍ക്കും ഗില്ലിനെ ഇനി മറികടക്കാനാവില്ല എന്നതാണ് യാഥാര്‍ഥ്യം. ഫാഫും കോലിയും ഇതിനകം പുറത്തായ ആര്‍സിബിയുടെ താരങ്ങളാണെങ്കില്‍ ഫൈനലിലെത്തിയ സിഎസ്‌കെയുടെ കോണ്‍വേയ്‌ക്ക് പോലും അപ്രപ്യമായ നിലയിലാണ് റണ്‍വേട്ടയില്‍ ഗില്‍ കുതിക്കുന്നത്. ഈ സീസണില്‍ മൂന്ന് സെ‌ഞ്ചുറികള്‍ ഗില്‍ നേടിക്കഴിഞ്ഞു. സീസണില്‍ ടൈറ്റന്‍സ് ബാറ്റിംഗ് നിരയുടെ കരുത്ത് നിശ്ചയിച്ചത് തന്നെ ഗില്ലിന്‍റെ മാരക ഫോമാണ്. മുംബൈ ഇന്ത്യന്‍സിനെതിരെ രണ്ടാം ക്വാളിഫയറില്‍ 49 പന്തിലായിരുന്നു ഗില്ലിന്‍റെ മൂന്നക്കം. 

പ്ലേയിംഗ് ഇലവനുകള്‍

മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ടിം ഡേവിഡ്, ക്രിസ് ജോര്‍ദാന്‍, പീയുഷ് ചൗള, ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫ്, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്‌വാള്‍. 

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി. 

Read more: മഴ പെയ്‌ത് മത്സരം വൈകിയിട്ടും എന്തുകൊണ്ട് ചേസിംഗ്; കാരണം വ്യക്തമാക്കി രോഹിത് ശര്‍മ്മ

Follow Us:
Download App:
  • android
  • ios