Asianet News MalayalamAsianet News Malayalam

ഷാര്‍ജയെ ട്രാഫിക്ക് ബ്ലോക്കിലാക്കി ഡിവില്ലിയേഴ്സിന്‍റെ സിക്സ്

അതുവരെ ഫസ്റ്റ് ഗിയറിലോടിയിരുന്ന ബാംഗ്ലൂര്‍ ഇന്നിംഗ്സ് ഡിവില്ലിയേഴ്സിന്‍റെ വരവോടെയാണ് ടോപ് ഗിയറിലായത്. 33 പന്തില്‍ 73 റണ്‍സടിച്ച ഡിവില്ലിയേഴ്സ് ബാംഗ്ലൂരിനെ 20 ഓവറില്‍ 194 റണ്‍സിലെത്തിച്ചു. 

IPL 2020: AB de Villiers hits a six sails out of Sharjah stadium, brings traffic block
Author
Sharjah - United Arab Emirates, First Published Oct 13, 2020, 12:44 PM IST

ഷാര്‍ജ: ഐപിഎല്ലില്‍ ബാറ്റ്സ്മാന്‍മാരുടെ പറുദീസയാണ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം. ഒന്ന് നീട്ടിയടിച്ചാല്‍ പന്ത് റോഡില്‍ ചെന്നു വീഴുന്ന ഷാര്‍ജയിലെ ചെറു സ്റ്റേഡിയത്തില്‍ ഇന്നലെ കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരത്തിനിടെ ബാംഗ്ലൂര്‍ ബാറ്റ്സ്മാനായ ഡിവില്ലിയേഴ്സ് റോഡിലേക്ക് പന്ത് പറത്തിയത് രണ്ട് തവണയാണ്.

അതുവരെ ഫസ്റ്റ് ഗിയറിലോടിയിരുന്ന ബാംഗ്ലൂര്‍ ഇന്നിംഗ്സ് ഡിവില്ലിയേഴ്സിന്‍റെ വരവോടെയാണ് ടോപ് ഗിയറിലായത്. 33 പന്തില്‍ 73 റണ്‍സടിച്ച ഡിവില്ലിയേഴ്സ് ബാംഗ്ലൂരിനെ 20 ഓവറില്‍ 194 റണ്‍സിലെത്തിച്ചു. അവസാന അഞ്ചോവറില്‍ 83 റണ്‍സാണ് കോലിയും ഡിവില്ലിയേഴ്സും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതില്‍ 70 റണ്‍സും ഡിവില്ലിയ്ഴ്സിന്‍റെ സംഭാവനയായിരുന്നു.

വെടിക്കെട്ട് ഇന്നിംഗ്സിനിടെ കൊല്‍ക്കത്തയുടെ കമലേഷ് നാഗര്‍കോട്ടിയെ മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സിന് പറത്തിയ ഡിവില്ലിയേഴ്സിന്‍റെ ഷോട്ട് ചെന്ന് വീണത് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിലായിരുന്നു. അപ്രതീക്ഷിതമായി പന്ത് വന്ന് കാറില്‍ വീണതോടെ ഡ്രൈവറുടെ ശ്രദ്ധതെറ്റി. ഇതോടെ ഇയാള്‍ മുന്നിലുള്ള കാറിന്‍റെ പിന്നില്‍ കൊണ്ടിടിക്കുകയായിരുന്നു. ഇതോടെ റോഡില്‍ കുറച്ചുനേരം ട്രാഫിക്ക് ബ്ലോക്കായി.

സ്ലോ പിച്ചില്‍ ഒരുഘട്ടത്തില്‍ 140-150ന് അടുത്ത് എത്തുമെന്ന് കരുതിയ ബാംഗ്ലൂര്‍ ടോട്ടല്‍ ഡിവില്ലിയേഴ്സിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെ കരുത്തിലാണ് 194ല്‍ എത്തിയത്. 

Powered By

IPL 2020: AB de Villiers hits a six sails out of Sharjah stadium, brings traffic block

Follow Us:
Download App:
  • android
  • ios