ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ പ്ലേയിംഗ് ഇലവന്‍ പലതവണ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. നായകന്‍ എം എസ് ധോണിയുടെ ബാറ്റിംഗ് ഓര്‍ഡറും വിവാദങ്ങള്‍ സൃഷ്‌ടിച്ചു. ബാറ്റിംഗ്‌ക്രമത്തില്‍ പലപ്പോഴും അഞ്ചാം നമ്പറിനും താഴെയിറങ്ങിയാണ് ധോണി വിമര്‍ശകരെ ക്ഷണിച്ചുവരുത്തിയത്. ധോണിയുടെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് അഭിപ്രായം പറ‍ഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം അജിത് അഗാര്‍ക്കര്‍. 

'എം എസ് ധോണി അഞ്ചാം നമ്പറിന് താഴെ ബാറ്റിംഗിന് ഇറങ്ങാന്‍ പാടില്ല എന്നാണ് എന്‍റെ അഭിപ്രായം. സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നത് അനുസരിച്ചാകണം ധോണിയുടെ ബാറ്റിംഗ് സ്ഥാനം. എന്നാലത് അഞ്ചാം നമ്പറിന് താഴെയാവാന്‍ പാടില്ല. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ബുദ്ധിമാനായ കളിക്കാരില്‍ ഒരാളാണ് ധോണി. സാഹചര്യങ്ങളെ വായിക്കാന്‍ മറ്റ് താരങ്ങളേക്കാള്‍ നന്നായി ധോണിക്കാവും. ടൂര്‍ണമെന്‍റ് പുരോഗമിക്കുന്നതിന് അനുസരിച്ച് ധോണിയുടെ ഫോം വര്‍ധിക്കുമെന്നും' അഗാര്‍ക്കര്‍ പറഞ്ഞു. 

'അവര്‍ ഞാന്‍ നേരിട്ട ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍മാര്‍'; പേരുമായി വോണ്‍

ഐപിഎല്‍ സീസണില്‍ സ്ഥിരതയില്ലായ്‌മയാണ് ചെന്നൈ ബാറ്റ്സ്‌മാന്‍മാരെ അലട്ടുന്നത്. സമാന പ്രശ്‌നമാണ് ധോണി നേരിടുന്നതും. 10 ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 184 റണ്‍സ് മാത്രമാണ് ധോണിയുടെ സമ്പാദ്യം. അഞ്ചാം നമ്പറിലോ അതിന് താഴെയേ ആണ് ധോണി മിക്ക മത്സരങ്ങളിലും ഇറങ്ങിയത്. ക്രിക്കറ്റിലെ നീണ്ട ഇടവേള ധോണിയെ ബാധിച്ചുവെന്നാണ് നിരീക്ഷണങ്ങള്‍. 13 മാസത്തെ ഇടവേളയ്‌ക്ക് ധോണിയെ ആരാധകര്‍ ക്രീസില്‍ കാണുന്നത് യുഎഇയില്‍ നടന്നകൊണ്ടിരിക്കുന്ന ഐപിഎല്ലിലാണ്. 

ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍; താരങ്ങളുടെ പേരുമായി ഗാംഗുലി