രാഹുല്‍ ചാഹറിനെ സിക്സ് പറത്താനായി ക്രീസ് വിട്ടിറങ്ങിയ ലോമറോറിന് പിഴച്ചു. മിസ് ഹിറ്റ് ഉയര്‍ന്നുപൊങ്ങിയത് ഷോര്‍ട്ട് കവറിലായിരുന്നു.

അബുദാബി: ഐപിഎല്ലില്‍ പറക്കും ക്യാച്ചെടുത്ത് ആരാധകരെ അമ്പരപ്പിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ മനീഷ് പാണ്ഡെക്ക് ഒരു എതിരാളി. മുംബൈയുടെ യുവതാരം അനുകുല്‍ റോയ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒമ്പതാം ഓവറില്‍ മഹിപാല്‍ ലോമറോറിനെ പുറത്താക്കാനാണ് സൂര്യകുമാര്‍ യാദവിന്‍റെ പകരക്കാരനായി ഫീല്‍ഡിംഗിനിറങ്ങിയ അനുകുല്‍ റോയ് പറന്നുപിടിച്ചത്.

രാഹുല്‍ ചാഹറിനെ സിക്സ് പറത്താനായി ക്രീസ് വിട്ടിറങ്ങിയ ലോമറോറിന് പിഴച്ചു. മിസ് ഹിറ്റ് ഉയര്‍ന്നുപൊങ്ങിയത് ഷോര്‍ട്ട് കവറിലായിരുന്നു. തിരിഞ്ഞോടിയ റോയ് അകന്നുപോയ പന്തിലേക്ക് ചാടിവീണാണ് പന്ത് കൈയിലൊതുക്കിയത്. അസാമാന്യ ക്യാച്ചില്‍ റോിയെ ആദ്യം അഭിനന്ദിച്ചതാകട്ടെ മുംബൈയുടെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ കീറോണ്‍ പൊള്ളാര്‍ഡും.

മുംബൈക്കെതിരായ മത്സരത്തില്‍ ഇഷാന്‍ കിഷനെ പുറത്താക്കാനാണ് മനീഷ് പാണ്ഡെ ബൗണ്ടറിയില്‍ പന്ത് പറന്നു പിടിച്ചത്. സന്ദീപ് ശര്‍മയുടെ പന്ത് ലോംഗ് ഓണിലൂടെ സിക്സടിക്കാനുള്ള കിഷന്‍റെ ശ്രമമാണ് മനീഷ് പാണ്ഡെ പറന്നുപിടിച്ചത്.