Asianet News MalayalamAsianet News Malayalam

രണ്ട് വിക്കറ്റുകള്‍ നഷ്ടം; രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മോശം തുടക്കം

മികച്ച ഫോമില്‍ കളിക്കുന്ന ഫാഫ് ഡു പ്ലെസിസ് (10), ഷെയ്ന്‍ വാട്‌സണ്‍ (8) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈയ്്ക്ക് നഷ്ടമയാത്. ജോഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ക്കാണ് വിക്കറ്റ്. 

 

IPL 2020 bad start for chennai super kings vs rajasthan royals in abu dhabi
Author
Abu Dhabi - United Arab Emirates, First Published Oct 19, 2020, 8:04 PM IST

അബുദാബി:  ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ടിന് 45 എന്ന നിലയിലാണ്. മികച്ച ഫോമില്‍ കളിക്കുന്ന ഫാഫ് ഡു പ്ലെസിസ് (10), ഷെയ്ന്‍ വാട്‌സണ്‍ (8) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈയ്്ക്ക് നഷ്ടമയാത്. ജോഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ക്കാണ് വിക്കറ്റ്. 

മൂന്നാം ഓവറിലാണ് ചെന്നൈയ്ക്ക് ഫാഫിനെ നഷ്ടമായത്. ആര്‍ച്ചറുടെ പന്തില്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. സാം കറന്‍ (17), അമ്പാട്ടി റായുഡു (10) എന്നിവരാണ് ക്രീസില്‍. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇരുവര്‍ക്കും ഇന്ന് ജയം അനിവാര്യമാണ്. തോല്‍ക്കുന്ന ടീം പുറത്ത് പോവും. ഇതുവരെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഇരുവരും ജയിച്ചത്.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. ബ്രാവോക്ക് പകരം ജോഷ് ഹേസല്‍വുഡും കാണ്‍ ശര്‍മക്ക് പകരം പിയൂഷ് ചൗളയും ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രാജസ്ഥാനും ഒരു മാറ്റം വരുത്തി. ജയദേവ് ഉനദ്ഘട്ടിന് പകരം അങ്കിത് രജ്പുത് രാജസ്ഥാന്‍ ടീമിലെത്തി. 

Chennai Super Kings: Faf du Plessis, Sam Curran, Shane Watson, Ambati Rayudu, MS Dhoni (c & wk), Ravindra Jadeja, Kedar Jadhav, Deepak Chahar, Piyush Chawla, Shardul Thakur, Josh Hazlewood.

Rajasthan Royals Squad: Robin Uthappa, Ben Stokes, Sanju Samson (wk), Steven Smith (c), Jos Buttler, Riyan Parag, Rahul Tewatia, Jofra Archer, Shreyas Gopal, Ankit Rajpoot, Kartik Tyagi.

Follow Us:
Download App:
  • android
  • ios