ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ചെന്നൈയിലെ പിച്ചുകള്‍ കണക്കാക്കി ടീമിനെ തെരഞ്ഞെടുത്ത സൂപ്പര്‍ കിംഗ്സിന് യുഎഇയിലേക്കുള്ള മാറ്റം തിരിച്ചടിയായി. പ്ലേ ഓഫ് പ്രതീക്ഷകള്‍ അകന്നു തുടങ്ങുന്നതായി പരിശീലകന്‍ ഫ്ലെമിംഗ് ആശങ്ക പ്രകടിപ്പിച്ചു. നാളെ ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണി; ഗുജറാത്തില്‍ 16കാരന്‍ അറസ്റ്റില്‍

ഹോം ഗ്രൗണ്ടിൽ പരമാവധി ജയം സ്വന്തമാക്കി പ്ലേ ഓഫ് സാധ്യതകള്‍ ശക്തമാക്കുക ഐപിഎല്‍ ടീമുകളുടെ എല്ലാം ലക്ഷ്യമാണ്. ഫ്രാഞ്ചൈസികള്‍ താരലേലത്തിൽ പങ്കെടുക്കുന്നതും ഈ ഉദ്ദേശ്യത്തോടെ. ഇമ്രാന്‍ താഹിര്‍, പിയൂഷ് ചൗള, മിച്ചൽ സാന്‍റ്നര്‍, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിംഗ്, കരൺ ശര്‍മ്മ, സായ് കിഷോര്‍ തുടങ്ങിയ സ്‌പിന്നര്‍മാരെ ടീമിലെടുത്ത സൂപ്പര്‍ കിംഗ്സ്   ചെപ്പോക്കില്‍ എതിര്‍ ബാറ്റ്സ്‌മാന്മാരെ വരുതിയിൽ നിര്‍ത്താമെന്ന് കരുതി. 

ആര്‍സിബിയോട് എന്തുകൊണ്ട് തോറ്റമ്പി; ധോണി പഴിക്കുന്നത് ഇവരെയൊക്കെ

എന്നാൽ കൊവിഡ് വ്യാപനം കാരണം ഐപിഎൽ കടലുകടന്നത് ടീമിന്‍റെ പദ്ധതികളെ ബാധിച്ചതായി സൂപ്പര്‍ കിംഗ്സ് പരിശീലകന്‍ തന്നെ സമ്മതിക്കുന്നു. ചെപ്പോക്കിലെ സാഹചര്യമല്ല യുഎഇയിലേത്. ആദ്യ നാല് സ്ഥാനങ്ങളില്‍ ഇറങ്ങുന്ന ബാറ്റ്സ്‌മാന്മാര്‍ നിലയുറപ്പിക്കാന്‍ ഒരുപാട് സമയം എടുക്കുകയാണെന്നും ഫ്ലെമിംഗ് വിമര്‍ശിച്ചു. കളിക്കാരുടെ പ്രായവും മോശം പ്രകടനത്തിന് കാരണമാണ്. ആദ്യ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റെങ്കിലും ശക്തമായി തിരിച്ചുവന്ന് കിരീടം നേടിയ 2010ലെ മാജിക്ക് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ ആരാധകര്‍ ഇപ്പോള്‍.

വെടിക്കെട്ടൊക്കെ പണ്ട്, ഈ സീസണില്‍ നനഞ്ഞ പടക്കമായി റസല്‍; ആരാധകര്‍ കട്ടക്കലിപ്പില്‍

എന്നാൽ ആരാധകരുടെ ആത്മവിശ്വാസം ടീം ക്യാംപിലുണ്ടോയെന്ന സംശയം തോന്നും പരിശീലകന്‍റെ വാക്കുകള്‍ കേട്ടാൽ. 

Powered by