ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളുമായാണ് ഇഥ്തവണ ചെന്നൈ ഇറങ്ങുന്നത്.

രാജസ്ഥാനെതിരെ അവസാന ഓവറില്‍ 30 റണ്‍സ് വഴങ്ങിയ ലുങ്കി എങ്കിഡിക്ക് പകരം ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ചെന്നൈയുടെ അന്തിമ ഇലവനിലെത്തി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാവും താന്‍ ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യുക എന്ന് തീരുമാനിക്കുകയെന്നും ടോസ് സമയത്ത് ചെന്നൈ നായകന്‍ ധോണി പറഞ്ഞു.

14 മത്സരങ്ങളുള്ള ലീഗ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ഒരു ടീമിന് ജയിക്കാനാവില്ലല്ലോ എന്നും ധോണി ചോദിച്ചു. പഞ്ഡാബിനെതിരെ സൂപ്പര്‍ ഓവറില്‍ ജയം നേടിയ ഡല്‍ഹി ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ ആര്‍ അശ്വിന് അമിത് മിശ്ര അന്തിമ ഇലവനിലെത്തി. മോഹിത് ശര്‍മക്ക് പകരം ആവേശ് ഖാനും ഡല്‍ഹി ടീമില്‍ ഇടം നേടി.

Delhi Capitals (Playing XI): Prithvi Shaw, Shikhar Dhawan, Shimron Hetmyer, Shreyas Iyer(c), Rishabh Pant(w), Marcus Stoinis, Axar Patel, Kagiso Rabada, Amit Mishra, Anrich Nortje, Avesh Khan.

Chennai Super Kings (Playing XI): Murali Vijay, Shane Watson, Faf du Plessis, Ruturaj Gaikwad, Kedar Jadhav, MS Dhoni(w/c), Sam Curran, Ravindra Jadeja, Josh Hazlewood, Deepak Chahar, Piyush Chawla.