Asianet News MalayalamAsianet News Malayalam

ഹൈദരാബാദിനെതിരെ ചെന്നൈക്ക് ടോസ്; ഇരു ടീമിലും മാറ്റം

ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള ചെന്നൈ പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. മൂന്ന് ജയം സ്വന്തമാക്കിയ ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.

IPL 2020 Chennai Super Kings won the toss against Sunrisers Hyderabad
Author
Dubai - United Arab Emirates, First Published Oct 13, 2020, 7:12 PM IST

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടര്‍ പരാജയങ്ങള്‍ക്ക് വിരാമമിടാനാണ് ചെന്നൈ ഇറങ്ങുന്നത്.  കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനോടേറ്റ അപ്രതീക്ഷിത തോല്‍വി ഹൈദരാബാദിനും തിരിച്ചടിയായിരുന്നു.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. ബാറ്റ്സ്മാന്‍ എന്‍ ജഡദീശന് പകരം സ്പിന്നര്‍ പിയൂഷ് ചൗള ചെന്നൈയുടെ അന്തിമ ഇലവനിലെത്തി. രാജസ്ഥാനെതിരെ കളിച്ച ടീമില്‍ ഹൈദരാബാദും ഒരു  മാറ്റം വരുത്തി. അഭിഷേക് ശര്‍മക്ക് പകരം ഷഹബാസ് നദീം ഹൈദരാബാദിന്‍റെ അന്തിമ ഇലവനിലെത്തി.

ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള ചെന്നൈ പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. മൂന്ന് ജയം സ്വന്തമാക്കിയ ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.

Sunrisers Hyderabad (Playing XI): David Warner(c), Jonny Bairstow(w), Manish Pandey, Kane Williamson, Priyam Garg, Vijay Shankar, Rashid Khan, Shahbaz Nadeem, Sandeep Sharma, Khaleel Ahmed, T Natarajan.

Chennai Super Kings (Playing XI): Shane Watson, Faf du Plessis, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Sam Curran, Dwayne Bravo, Deepak Chahar, Shardul Thakur, Piyush Chawla, Karn Sharma.

Follow Us:
Download App:
  • android
  • ios