Asianet News MalayalamAsianet News Malayalam

മായങ്കും രാഹുലും നന്നായി തുടങ്ങി; ചെന്നൈക്കെതിരെ പഞ്ചാബിന് മികച്ച തുടക്കം

ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

IPL 2020 CSK vs KXIP Live Updates
Author
ABU DABHI, First Published Nov 1, 2020, 4:12 PM IST

അബുദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മികച്ച തുടക്കം. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 54 റണ്‍സ് നേടിയ പഞ്ചാബ് 8 ഓവര്‍ പിന്നിടുമ്പോള്‍ 61-1 എന്ന നിലയിലാണ്. കെ എല്‍ രാഹുലും(29*), ക്രിസ് ഗെയ്‌ലുമാണ്(6*) ക്രീസില്‍. 15 പന്തില്‍ 26 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ എങ്കിടി ബൗള്‍ഡാക്കി. 

ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. ഫാഫ് ഡുപ്ലെസിസ്, ഇമ്രാന്‍ താഹിര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ടീമിലെത്തി. ഷെയ്ന്‍ വാട്സണ്‍, കരണ്‍ ശര്‍മ, മിച്ചല്‍ സാന്‍റ്‌നര്‍ എന്നീ താരങ്ങള്‍ പുറത്തായി. പഞ്ചാബ് നിരയിലും മാറ്റങ്ങളുണ്ട്. ജിമ്മി നീഷാമും മായങ്ക് അഗര്‍വാളും ടീമിലെത്തി. ഇന്ന് ജയിച്ചാല്‍ 14 പോയിന്റോടെ പഞ്ചാബിന് ആദ്യ നാലിലെത്താം. എന്നാല്‍ വരും മത്സരങ്ങളില്‍ മറ്റു ടീമുകളുടെ മത്സരഫലം കൂടി പരിശോധിച്ച് മാത്രമെ പഞ്ചാബിന് പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കൂ. 

Chennai Super Kings (Playing XI): Faf du Plessis, Ruturaj Gaikwad, Ambati Rayudu, MS Dhoni(w/c), N Jagadeesan, Ravindra Jadeja, Sam Curran, Shardul Thakur, Deepak Chahar, Lungi Ngidi, Imran Tahir

Kings XI Punjab (Playing XI): KL Rahul(w/c), Mayank Agarwal, Chris Gayle, Nicholas Pooran, Mandeep Singh, James Neesham, Deepak Hooda, Chris Jordan, Murugan Ashwin, Ravi Bishnoi, Mohammed Shami

Follow Us:
Download App:
  • android
  • ios