Asianet News MalayalamAsianet News Malayalam

നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

ഇന്ന് ജയിച്ചാല്‍ 14 പോയിന്റോടെ പഞ്ചാബിന് ആദ്യ നാലിലെത്താം. എന്നാല്‍ വരും മത്സരങ്ങളില്‍ മറ്റു ടീമുകളുെട മത്സരഫലം കൂടി പരിശോധിച്ച് മാത്രമെ പഞ്ചാബിന് പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കൂ. 

ipl 2020 CSK WON THE TOSS VS kxIP
Author
Abu Dhabi - United Arab Emirates, First Published Nov 1, 2020, 3:10 PM IST

അബുദാബി: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ നിര്‍ണായക ഐപിഎല്‍ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ബൌളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ഫാഫ് ഡു പ്ലെസിസ്, ഇമ്രാന്‍ താഹിര്‍, ഷാര്‍ദുല്‍ ടീമിലെത്തി. ഷെയ്ന്‍ വാട്സണ്‍, കരണ്‍ ശര്‍മ, മിച്ചല്‍ സാന്‍റനര്‍ പുറത്തായി. പഞ്ചാബ് നിരയിലും മാറ്റങ്ങളുണ്ട്. ജിമ്മി നീഷാം, മായങ്ക് അഗര്‍വാള്‍ ടീമിലെത്തി.  ഇന്ന് ജയിച്ചാല്‍ 14 പോയിന്റോടെ പഞ്ചാബിന് ആദ്യ നാലിലെത്താം. എന്നാല്‍ വരും മത്സരങ്ങളില്‍ മറ്റു ടീമുകളുെട മത്സരഫലം കൂടി പരിശോധിച്ച് മാത്രമെ പഞ്ചാബിന് പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കൂ. 

പഞ്ചാബിന്റെ വഴിമുടക്കി മാനം കാക്കാനാകും ധോണിപ്പടയുടെ ശ്രമം. 13 കളിയില്‍ 200 റണ്‍സ് മാത്രം നേടിയ ധോണി ആദ്യമായി ഒരു അര്‍ധ സെഞ്ചുറി പോലുമിില്ലാതെ സീസണ്‍ അവസാനിപ്പിക്കുമോയെന്ന ആശങ്കയിലാകും ചെന്നൈ ആരാധകര്‍. നായകന്‍ കെ എല്‍ രാഹുല്‍ റണ്‍സ് നേടുന്നുണ്ടെങ്കിലും വേഗമില്ലാത്തതാണ് പഞ്ചാബിനെ കുഴക്കുന്ന പ്രധാന പ്രശ്നം.  ക്രിസ് ഗെയ്ല്‍ തകര്‍പ്പന്‍ ഫോമിലാണെന്നുള്ളതാണ് ഏക ആശ്വാസം.ഇരുവരും നേരത്തെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ചെന്നൈ പത്ത് വിക്കറ്റിന് ജയിച്ചിരുന്നു.

Chennai Super Kings (Playing XI): Faf du Plessis, Ruturaj Gaikwad, Ambati Rayudu, MS Dhoni(w/c), N Jagadeesan, Ravindra Jadeja, Sam Curran, Shardul Thakur, Deepak Chahar, Lungi Ngidi, Imran Tahir

Kings XI Punjab (Playing XI): KL Rahul(w/c), Mayank Agarwal, Chris Gayle, Nicholas Pooran, Mandeep Singh, James Neesham, Deepak Hooda, Chris Jordan, Murugan Ashwin, Ravi Bishnoi, Mohammed Shami

Follow Us:
Download App:
  • android
  • ios