ദുബായ്: ഐപിഎല്‍ 13-ാം സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന് തിരിച്ചടിയായി മുതിര്‍ന്ന സ്‌പിന്നര്‍ അമിത് മിശ്രയുടെ പരിക്ക്. മിശ്രയ്‌ക്ക് സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്‌ടമാകും. ഈ സീസണില്‍ മികച്ച ഫോമിലായിരുന്ന താരത്തിന്‍റെ അഭാവം ഡല്‍ഹിയുടെ ബൗളിംഗ് കരുത്ത് കുറയ്‌ക്കും. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തിനിടെയാണ് താരത്തിന്‍റെ വിരലിന് പരിക്കേറ്റത്. തന്‍റെ ആദ്യ ഓവറില്‍ നിതീഷ് റാണയുടെ റിട്ടേണ്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റു. ഇതിന് ശേഷം ഒരു ഓവര്‍ പന്തെറിഞ്ഞ താരം ഫോമിലുള്ള ശുഭ്‌മാന‍് ഗില്ലിന്‍റെ വിക്കറ്റ് വീഴ്‌ത്തിയിരുന്നു. എന്നാല്‍ പിന്നീട് പന്തെറിയാന്‍ 37കാരനായ താരത്തിനായില്ല.

സൂപ്പര്‍ താരത്തിന് പരിക്ക്; ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുമ്പെ ഡല്‍ഹിക്ക് തിരിച്ചടി- സാധ്യത ഇലവന്‍

സീസണില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച താരം അത്രതന്നെ വിക്കറ്റും വീഴ്‌ത്തിയിരുന്നു. ഐപില്ലില്‍ ഡല്‍ഹിയുടെ ആദ്യ മത്സരത്തില്‍ അശ്വിന് പരിക്കേറ്റപ്പോഴാണ് മിശ്ര ടീമിലെത്തിയിരുന്നത്. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. മിശ്രയ്ക്ക് പകരം ഇശാന്ത് ശര്‍മ ഇന്ന് ടീമിലേക്ക് തിരിച്ചെത്തും. അതേസമയം അമിത് മിശ്രയ്‌ക്ക് പകരമൊരു ഇന്ത്യന്‍ സ്‌പിന്നറെ ടീമിലെത്തിക്കാന്‍ ഡല്‍ഹി ശ്രമിച്ചേക്കും. 

പത്ത് റണ്‍സ് മതി, കോലിയെ കാത്ത് ഒരു അപൂര്‍വ റെക്കോഡ്; നേട്ടം ഒന്നില്‍ ഒതുങ്ങില്ല

Powered by