അബുദാബി: ഐപിഎല്ലിൽ ഇന്ന് ഡൽഹി കാപിറ്റല്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിര്‍ണായക പോരാട്ടം. നെറ്റ് റൺറേറ്റിൽ ഇരുടീമുകളും പിന്നിലെങ്കിലും ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫിൽ കടക്കാം. അബുദാബിയിൽ രാത്രി 7.30നാണ് മത്സരം. നേരത്തെ ദുബായിയിൽ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഡൽഹി 59 റൺസിന് ജയിച്ചിരുന്നു. 

തുടര്‍ച്ചയായി നാല് കളി തോറ്റാണ് ഡൽഹി കാപിറ്റല്‍സ് എത്തുന്നത്. കഴിഞ്ഞ മൂന്ന് കളിയിലും മുട്ടുകുത്തിയിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. പരാജയ പരമ്പര അബുദാബിയിൽ അവസാനിപ്പിക്കുന്ന ടീമിന് ക്വാളിഫയറിൽ മുംബൈയെ നേരിടാന്‍ അവസരം. തോൽക്കുന്നവര്‍ക്ക് ഹൈദരാബാദിന്‍റെ നാളത്തെ മത്സരം തീരും വരെ കൂട്ടിയും കിഴിച്ചും ഇരിക്കാം. വെടിക്കെട്ട് ബാറ്റ്സ്മാന്മാര്‍ പൊടുന്നനേ പതുങ്ങിപ്പോയതാണ് കാപ്പിറ്റൽസിന്‍റെ പ്രശ്നം. കഴിഞ്ഞ ഏഴ് കളിയില്‍ ആറിലും ആദ്യ ഓവറില്‍ തന്നെ ഓപ്പണിംഗ് സഖ്യം പിരിഞ്ഞു. റബാഡയും നോര്‍ജെയും ആദ്യ പകുതിയിലെ മികവിലേക്കുയരാത്തതും തിരിച്ചടി.

ഐപിഎല്‍ കരിയറിലാദ്യം! തല താഴ്‌ത്തി ധോണി മടങ്ങുന്നത് വമ്പന്‍ നാണക്കേടുമായി

വിരാട് കോലി- എബി ഡിവില്ലിയേഴ്സ് സഖ്യത്തെ അമിതമായി ആശ്രയിക്കുന്നതാണ് ബാംഗ്ലൂരിനെ പിന്നോട്ടടിക്കുന്നത്. ‍ഡിവില്ലിയേഴ്സ് ഒഴികെയുള്ളരുടെ സ്‌ട്രൈക്ക് റേറ്റ് അത്ര കേമവുമല്ല. കഴിഞ്ഞ മൂന്ന് കളിയിലും ഡെത്ത് ഓവറില്‍ പ്രതീക്ഷിച്ച റൺസ് നേടാതിരുന്നത് വഴിത്തിരിവായതും ശ്രദ്ധേയം. ഹൈദരാബാദിനെതിരെ ഒരു ബൗളറെ അധികമായി ഉള്‍പ്പെടുത്തി പണി കിട്ടിയതിനാല്‍ മോയിന്‍ അലിയുടെ തിരിച്ചുവരവ് തള്ളിക്കളയാനാകില്ല.

ഓറഞ്ച് ക്യാപ് തലയില്‍ വച്ചിട്ടും നാണക്കേട്; ആ പട്ടികയില്‍ അവസാനക്കാരനായി കെ എല്‍ രാഹുല്‍

Powered by