Asianet News MalayalamAsianet News Malayalam

നിര്‍ണായക മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ ഡല്‍ഹിക്ക് ടോസ്; ഇരുടീമിലും മാറ്റങ്ങള്‍

മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. അജിന്‍ക്യ രഹാനെ, അക്‌സര്‍ പട്ടേല്‍, സാംസ് എന്നിവര്‍ തിരിച്ചെത്തി. ബാംഗ്ലൂര്‍ നിരയില്‍ ഒരു മാറ്റമണ്ട്.
 

IPL 2020 Delhi Capitals won the toss vs RCB
Author
Abu Dhabi - United Arab Emirates, First Published Nov 2, 2020, 7:13 PM IST

അബുദാബി: ഡല്‍ഹി കാപിറ്റല്‍സിനെതിരായ നിര്‍ണായക ഐപിഎല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ്ച ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. അജിന്‍ക്യ രഹാനെ, അക്‌സര്‍ പട്ടേല്‍, സാംസ് എന്നിവര്‍ തിരിച്ചെത്തി. ബാംഗ്ലൂര്‍ നിരയില്‍ ഒരു മാറ്റമണ്ട്. പൂര്‍ണഫിറ്റല്ലാത്ത നവ്ദീപ് സൈനി പുറത്തായി. ഷഹബാസ് അഹമ്മദ് ടീമിലെത്തി. 

നെറ്റ് റണ്‍റേറ്റില്‍ ഇരുടീമുകളും പിന്നിലെങ്കിലും ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫില്‍ കടക്കാം. തുടര്‍ച്ചയായി നാല് കളി തോറ്റാണ് ഡല്‍ഹി കാപിറ്റല്‍സ് എത്തുന്നത്. കഴിഞ്ഞ മൂന്ന് കളിയിലും മുട്ടുകുത്തിയിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പരാജയ പരമ്പര അബുദാബിയില്‍ അവസാനിപ്പിക്കുന്ന ടീമിന് ക്വാളിഫയറില്‍ മുംബൈയെ നേരിടാന്‍ അവസരം.

തോല്‍ക്കുന്നവര്‍ക്ക് ഹൈദരാബാദിന്റെ നാളത്തെ മത്സരം തീരും വരെ കൂട്ടിയും കിഴിച്ചും ഇരിക്കാം. വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍ പൊടുന്നനേ പതുങ്ങിപ്പോയതാണ് കാപ്പിറ്റല്‍സിന്റെ പ്രശ്‌നം. കഴിഞ്ഞ ഏഴ് കളിയില്‍ ആറിലും ആദ്യ ഓവറില്‍ തന്നെ ഓപ്പണിംഗ് സഖ്യം പിരിഞ്ഞു.റബാഡയും നോര്‍ജെയും ആദ്യ പകുതിയിലെ മികവിലേക്കുയരാത്തതും തിരിച്ചടി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: Josh Philippe, Devdutt Padikkal, Virat Kohli(c), AB de Villiers(w), Washington Sundar, Shivam Dube, Shahbaz Ahmed, Chris Morris, Isuru Udana, Mohammed Siraj, Yuzvendra Chahal.

ഡല്‍ഹി കാപിറ്റല്‍സ്: Delhi Capitals (Playing XI): Shikhar Dhawan, Prithvi Shaw, Ajinkya Rahane, Shreyas Iyer(c), Rishabh Pant(w), Marcus Stoinis, Daniel Sams, Axar Patel, Ravichandran Ashwin, Kagiso Rabada, Anrich Nortje.

Follow Us:
Download App:
  • android
  • ios