അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്് ചെന്നൈ സൂപ്പര്‍ കിഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി. ടൂര്‍ണമെന്റില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന വിക്കറ്റ് കീപ്പറയാരിക്കുകയാണ് ധോണി. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറാണ് ധോണി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ദിനേശ് കാര്‍ത്തികാണ് ഒന്നാമന്‍. 

195ആം മത്സരത്തിലാണ് ധോണിയുടെ നൂറാം ക്യാച്ച്. കാര്‍ത്തികിന് 186 മത്സരങ്ങളില്‍ 133 ക്യാച്ചുകളുണ്ട്. 90 ക്യാച്ചെടുത്ത റോബിന്‍ ഉത്തപ്പയാണ് മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോര്‍ഡും ധോണി സ്വന്തമാക്കിയിരുന്നു. സുരേഷ് റെയ്‌നയുടെ 193 മത്സരങ്ങളുടെ റെക്കോര്‍ഡാണ് ധോണി മറികടന്നത്.

ഇന്നലെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. പത്ത് വിക്കറ്റിനായിരുന്നു ധോണിപ്പടയുടെ ജയം. ഷെയ്ന്‍ വാട്‌സണ്‍ (83)- ഫാഫ് ഡു പ്ലെസിസ് (87) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.