Asianet News MalayalamAsianet News Malayalam

കോലിയേക്കാള്‍ കേമന്‍; രോഹിത് ദേശീയ ടീമിന്റെ ക്യാപ്റ്റനാവണമെന്ന് ഗംഭീര്‍

മുംബൈയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച രോഹിത്തിനെ നായകനാക്കണമമെന്ന് വാദമാണ് ഉയര്‍ന്നുവരുന്നത്. ഇക്കാര്യം പറഞ്ഞതാവട്ടെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും. 

 

IPL 2020 Gautam Gambhir on Rohit Sharma and his captaincy
Author
Dubai - United Arab Emirates, First Published Nov 11, 2020, 2:31 PM IST

ദുബായ്: മറ്റു ഐപിഎല്‍ സീസണിന് കൂടെ അവസാനമായി. രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കി. ഇതോടെ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെ കുറിച്ചും ചര്‍ച്ചകള്‍ വന്നുതുടങ്ങി. മുംബൈയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച രോഹിത്തിനെ നായകനാക്കണമമെന്ന് വാദമാണ് ഉയര്‍ന്നുവരുന്നത്. ഇക്കാര്യം പറഞ്ഞതാവട്ടെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും. 

ഇപ്പോഴത്തെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് കീഴിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങിയത്. വമ്പന്‍ താരങ്ങളുണ്ടായിട്ടും ഇത്തവണയും കോലിക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. രോഹിത് ഈ സീസണിലേതടക്കം അഞ്ച് താരങ്ങളെ സ്വന്തമാക്കുകയും ചെയ്തു. ഇതോടെയാണ ഗംഭീര്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുന്നത്. ''അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ ഗൗതം ഗംഭീറിന്റെ അക്കൗണ്ടിലുണ്ട്. ഗംഭീര ക്യാപ്റ്റനാണ് രോഹിത്തെന്നുള്ളത് സംശയമൊന്നുമില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിയേക്കാള്‍ മിടുക്കനാണ് രോഹിത്. രോഹിത് ക്യാപ്റ്റനായിട്ടില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ നഷ്ടമല്ല ഇന്ത്യന്‍ ടീമിന്റെ തന്നെ നഷ്ടമാണ്. അദ്ദേഹത്തെ മുഴുവന്‍ സമയ ക്യാപ്റ്റായി നിശ്ചയിച്ചിലെങ്കില്‍ നാണക്കേട് ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെയാണ്. 

മൂന്ന് ഐസിസി കിരീടങ്ങള്‍ ധോണിയുടെ പേരില്‍ ഉള്ളതുകൊണ്ടാണ് അദ്ദേഹം മികച്ച ക്യാപ്റ്റനാണെന്ന് പറയുന്നത്. കൂടാതെ മൂന്ന് ഐപിഎല്‍ കിരീടങ്ങളും ധോണിയുടെ അക്കൗണ്ടിലുണ്ട്. രോഹിത്തും അതുപോലെയാണ്. ടി20 ടീമിന്റെ ക്യാപ്റ്റന്‍സിയെങ്കിലും അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ഐപിഎല്ലില്‍ കോലിക്കും രോഹിത്തിനും ഏകദേശം ഒരേസമയത്താണ് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത്. എന്നാല്‍ ആരാണ് വിജയിച്ചതെന്ന് നോക്കൂ..?  കോലി ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനായി തുടരുകയും രോഹിത് നിശ്ചി ഓവര്‍ ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയും വേണം.'' ഗംഭീര്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios