ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീaഗില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. ശിഖര്‍ ധവാന്റെ (26) വിക്കറ്റാണ് നഷ്ടമായത്. പൃഥ്വി ഷാ (31), ശ്രേയസ് അയ്യര്‍ (0) എന്നിവരാണ് ക്രീസില്‍.  

ആറാം ഓവറിലാണ് ധവാന്‍ പുറത്തായത്. വരുണ്‍ ചക്രവര്‍ത്തിയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ഓയിന്‍ മോര്‍ഗന് ക്യാച്ച് നല്‍കുകയായിരുന്നു. നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്തായിരുന്ന ആര്‍ അശ്വിന്‍ ടീമില്‍ തിരിച്ചെത്തി. അക്സര്‍ പട്ടേലാണ് വഴിമാറിയത്. ഇശാന്ത് ശര്‍മയ്ക്ക് പകരം ഹര്‍ഷല്‍ പട്ടേലും ടീമില്‍ ഇടം കണ്ടെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു മാറ്റം വരുത്തി. സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം രാഹുല്‍ ത്രിപാദിയെ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്ന് ജയിക്കുന്ന ടീമില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം.

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്മയേര്‍, മാര്‍കസ് സ്‌റ്റോയിനിസ്, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, അമിത് മിശ്ര, ഹര്‍ഷല്‍ പട്ടേല്‍. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാദി, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍, ആന്ദ്രേ റസ്സല്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, കമലേഷ് നാഗര്‍കോട്ടി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.