ദുബായ്: അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാനും ബോളിവുഡ് താരം താരവും വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മയും തമ്മില്‍ എന്താണ് ബന്ധം. ഇരുവരും തമ്മില്‍ ബന്ധമില്ലെന്ന് ക്രിക്കറ്റ് ലോകത്തിന് മുഴുവനറിയാം. എന്നാല്‍ പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ പറയുന്നത് ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്നാണ്. അനുഷ്‌ക സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തിന്റെ ഭാഗ്യയാണെന്നാണ് ഗൂഗിള്‍ പറയുന്നത്. 

ഇത്തരമൊരു വന്‍ അബദ്ധം എങ്ങനെ സംഭവിച്ചുവെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതിന്റെ കാരണവും മറ്റൊന്നല്ല. 20018ല്‍ ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം നടന്നു. ബോളിവുഡില്‍ തനിക്കു പ്രിയപ്പെട്ട നടിമാര്‍ അനുഷ്‌ക ശര്‍മയും പ്രീതി സിന്റയുമാണെന്ന് ഒരിക്കല്‍ റാഷിദ് പറഞ്ഞിരുന്നു. പിന്നാലെ റാഷിദ് ട്രന്‍ഡിങ്ങായി മാറി. ഇതേ കാരണത്താല്‍ ഗൂഗിള്‍ റാഷിദിനെയും അനുഷ്‌കയെയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് റാഷിദിന്റെ ഭാര്യയെന്നു സെര്‍ച്ച് ചെയ്യുമ്പോള്‍ അനുഷ്‌കയുടെ പേര് കാണുന്നത്. 

2017 ഡിസംബര്‍ 11ന് കോലിയും അനുഷ്‌കയും വിവാഹിതരായ അതേ ദിവസം തന്നെയാണ് അനുഷ്‌കയും റാഷിദും വിവാഹം കഴിച്ചതെന്നും ഗൂഗിള്‍ പറയുന്നു. നിലവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിച്ചു കൊണ്ടിരിക്കുകയാണ് റാഷിദ്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ റാഷിദ് നാലാം സ്ഥാനത്തുമുണ്ട്. ഏഴു കളികളില്‍ നിന്നും 10 വിക്കറ്റുകളാണ് സ്പിറുടെ സമ്പാദ്യം.

അനുഷ്‌ക റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റായ കോലിയുടെ മല്‍സരം കാണാന്‍ യുഎഇയിലുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ ആര്‍സിബി ജയിച്ച കഴിഞ്ഞ മല്‍സരത്തില്‍ കോലിക്ക് പിന്തുണയുമായി അനുഷ്‌ക സ്റ്റേഡിയത്തിലെത്തിയിരുന്നു.