കഴിഞ്ഞയാഴ്ച രാജസ്ഥാന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ പരിശീലന മത്സരത്തിൽ ഒരു ടീമിനെ നയിച്ചതും സഞ്ജുവായിരുന്നു. 2013ൽ റോയൽസിലെത്തിയ സഞ്ജു, 93 ഐപിഎൽ മത്സരങ്ങളില്‍ രണ്ട് സെഞ്ചുറി അടക്കം 2209 റൺസ് നേടിയിട്ടുണ്ട്.
ദുബായ്: സഞ്ജു സാംസണ് ഇന്ന് സീസണിലെ ആദ്യ മത്സരം. കേരളത്തിന്‍റെ രഞ്ജി താരമായ റോബിന്‍ ഉത്തപ്പയും സഞ്ജുവിനൊപ്പം റോയൽസ് ടീമിലുണ്ട്. 25 വയസ്സേയുള്ളെങ്കിലും രാജസ്ഥാന്‍ റോയൽസിലെ സീനിയര്‍ താരങ്ങളിലൊരാളാണ് സഞ്ജു സാംസൺ.
കഴിഞ്ഞയാഴ്ച രാജസ്ഥാന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ പരിശീലന മത്സരത്തിൽ ഒരു ടീമിനെ നയിച്ചതും സഞ്ജുവായിരുന്നു. 2013ൽ റോയൽസിലെത്തിയ സഞ്ജു, 93 ഐപിഎൽ മത്സരങ്ങളില്‍ രണ്ട് സെഞ്ചുറി അടക്കം 2209 റൺസ് നേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം , മുന്‍ സീസണുകളേക്കാള്‍ ആക്രമിച്ചുകളിച്ച സഞ്ജു 148.69 സ്ട്രൈക്ക് റേറ്റിൽ 342 റൺസാണ് നേടിയത്. ന്യൂസീലന്‍ഡിനും ശ്രീലങ്കയ്ക്കും എതിരായ പരമ്പരകളില്‍ ഇന്ത്യന്‍ ടീമിലെത്തിയ സഞ്ജുവിന്, സെലക്ടര്‍മാരുടെ റഡാറില്‍ തുടരാന്‍ ഈ സീസണില്‍ മികച്ച പ്രകടനം അനിവാര്യമാകും.
താരലേലത്തിൽ മൂന്ന് കോടി രൂപയ്ക്ക് രാജസ്ഥാനിലെത്തിയ റോബിന്‍ ഉത്തപ്പയും, റോയൽസ് ക്യാംപിലെ മലയാളി സാന്നിധ്യം. 177 ഐപിഎൽ മത്സരങ്ങളുടെ പരിചയസമ്പത്തുമായി ക്രീസിലെത്തുന്ന ഉത്തപ്പ, ദേശീയ ടീമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷ ഇനിയും കൈവിട്ടിട്ടില്ല. മലയാളി പേസര്‍ കെ എം ആസിഫും ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലുണ്ടെങ്കിലും ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ല.