ഷാര്‍ജ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് പഞ്ചാബും കൊല്‍ക്കത്തയും ഇറങ്ങുന്നത്. 

കൊല്‍ക്കത്ത ഇലവന്‍: Shubman Gill, Nitish Rana, Rahul Tripathi, Dinesh Karthik(w), Eoin Morgan(c), Sunil Narine, Pat Cummins, Lockie Ferguson, Kamlesh Nagarkoti, Prasidh Krishna, Varun Chakravarthy

പഞ്ചാബ് ഇലവന്‍: KL Rahul(w/c), Mandeep Singh, Chris Gayle, Nicholas Pooran, Glenn Maxwell, Deepak Hooda, Chris Jordan, Murugan Ashwin, Ravi Bishnoi, Mohammed Shami, Arshdeep Singh

നിലവില്‍ കൊല്‍ക്കത്ത നാലാമതും പഞ്ചാബ് അഞ്ചാം സ്ഥാനത്തുമാണ്. ഇന്ന് ജയിച്ചാല്‍ പഞ്ചാബിന് കൊല്‍ക്കത്തയെ മറികടന്ന് ആദ്യ നാലിലെത്താം. ഇതോടെ പ്ലേ ഓഫ് പോരാട്ടം കൂടുതല്‍ കനക്കും. നിലവില്‍ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി കാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്ക് 14 പോയിന്റ് വീതമാണുള്ളത്. മൂവരും 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇത്രയും മത്സരങ്ങളില്‍ 12 പോയിന്റാണുള്ളത്. പഞ്ചാബിന് പത്തും. 

Powered by