അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ നിനേശ് കാര്‍ത്തിക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് നിരയില്‍ സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിനെ വീണ്ടും തഴഞ്ഞു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പകരം ഗെയ്ല്‍ ടീമിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് പഞ്ചാബ്. ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് പഞ്ചാബിനുള്ളത്. അഞ്ചില്‍ മൂന്നും ജയിച്ച കൊല്‍ക്കത്ത നാലാം സ്ഥാനത്താണ്. 

അവസാനം കളിച്ച മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് കൊല്‍ക്കത്ത വരുന്നത്. ശിവം മാവിക്ക് പകരം പ്രസിദ്ധ് കൃഷ്ണയെ ടീമില്‍ ഉള്‍പ്പെടുത്തി. പഞ്ചാബും ഒരു മാറ്റം കൊണ്ടുവന്നും ഷെല്‍ഡണ്‍ കോട്ട്രലിന് പകരം ക്രിസ് ജോര്‍ദാന്‍ കളിക്കും. 

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, മന്‍ദീപ് സിംഗ്, നിക്കോളാസ് പുരാന്‍, സിമ്രാന്‍ സിംഗ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുജീബ് ഉര്‍ റഹ്മാന്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ്, ക്രിസ് ജോര്‍ദാന്‍, മുഹമ്മദ് ഷമി. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: രാഹുല്‍ ത്രിപാഠി, ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.