Asianet News MalayalamAsianet News Malayalam

ഡല്‍ഹി കാപിറ്റല്‍സിനെതിരെ കൊല്‍ക്കത്തയ്ക്ക് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

രണ്ട് മാറ്റങ്ങളുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്തായിരുന്ന ആര്‍ അശ്വിന്‍ ടീമില്‍ തിരിച്ചെത്തി. അക്‌സര്‍ പട്ടേലാണ് വഴിമാറിയത്.

IPL 2020 Kolkata Knight Rider won the toss vs Delhi Capitals
Author
Sharjah, First Published Oct 3, 2020, 7:14 PM IST

ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്തായിരുന്ന ആര്‍ അശ്വിന്‍ ടീമില്‍ തിരിച്ചെത്തി. അക്‌സര്‍ പട്ടേലാണ് വഴിമാറിയത്. ഇശാന്ത് ശര്‍മയ്ക്ക് പകരം ഹര്‍ഷല്‍ പട്ടേലും ടീമില്‍ ഇടം കണ്ടെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒരു മാറ്റം വരുത്തി. സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം രാഹുല്‍ ത്രിപാദിയെ ടീമില്‍ ഉള്‍പ്പെടുത്തി.

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്മയേര്‍, മാര്‍കസ് സ്‌റ്റോയിനിസ്, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, അമിത് മിശ്ര, ഹര്‍ഷല്‍ പട്ടേല്‍. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാദി, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍, ആന്ദ്രേ റസ്സല്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, കമലേഷ് നാഗര്‍കോട്ടി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.
 

Follow Us:
Download App:
  • android
  • ios