അബുദാബി: ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് മികച്ച ഫീല്‍ഡര്‍ കൂടിയാണ് എന്നത് ഏകദിന ലോകകപ്പിലടക്കം നാം കണ്ടതാണ്. ഐപിഎല്ലിലും സ്റ്റോ‌ക്സിന്‍റെ ഫീല്‍ഡിംഗ് പാടവം കണ്ടു. ഇന്നലെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലും ഗെയ്‌ല്‍ മികച്ച ക്യാച്ചുമായി തിളങ്ങി. 

ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ അവസാന പന്തില്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ തകര്‍പ്പന്‍ ബൗണ്‍സറില്‍ ബാറ്റുവെച്ച പഞ്ചാബ് ഓപ്പണര്‍ മന്ദീപ് സിംഗിന് പിഴച്ചു. ടോപ് എഡ്‌ജായി ഉയര്‍ന്നുപൊന്തിയ പന്ത് ബാക്ക്‌വേഡ് പോയിന്‍റില്‍ നിന്ന് പാഞ്ഞെത്തി പറന്നുപിടിക്കുകയായിരുന്നു സ്റ്റോക്‌സ്. നിലത്തുനിന്ന് ഇഞ്ചുകളുടെ മാത്രം അകലെവച്ച് ഉള്ളംകയ്യില്‍ സ്റ്റോക്‌സ് പന്ത് കോരിയെടുക്കുകയായിരുന്നു. ഇതിലൊന്നും അവസാനിച്ചില്ല ഫീല്‍ഡില്‍ സ്റ്റോക്‌സിന്‍റെ പരിശ്രമങ്ങള്‍. ബൗണ്ടറിലൈനില്‍ സിക്‌സര്‍ തടുക്കാനായി പാറിപ്പറക്കുന്ന സ്റ്റോക്‌സിനെയും മത്സരത്തില്‍ കണ്ടു. 

നേരിട്ട ആദ്യ പന്തിലായിരുന്നു മന്‍ദീപ് സിംഗിന്‍റെ പുറത്താകല്‍. എന്നാല്‍ ഇതിനുശേഷം ഗെയ്‌ല്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ പഞ്ചാബ് 185-4 എന്ന മികച്ച മികച്ച സ്‌കോറിലെത്തി. ഗെയ്‌ല്‍ 63 പന്തില്‍ 99 റണ്‍സും രാഹുല്‍ 41 പന്തില്‍ 46 റണ്‍സുമെടുത്തു. എന്നാല്‍ മത്സരം ഏഴ് വിക്കറ്റിന് രാജസ്ഥാന്‍ ജയിച്ചു. ബെന്‍ സ്റ്റോക്‌സ്(26 പന്തില്‍ 50), സഞ്ജു സാംസണ്‍(25 പന്തില്‍ 48), റോബിന്‍ ഉത്തപ്പ(23 പന്തില്‍ 30), സ്റ്റീവ് സ്‌മിത്ത്(20 പന്തില്‍ 31*), ജോസ് ബട്ട്‌ലര്‍(11 പന്തില്‍ 22*) എന്നിവരുടെ ഇന്നിംഗ്‌സാണ് ജയമൊരുക്കിയത്. 

ഇതാണ് സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്; ബാറ്റ് വലിച്ചെറിഞ്ഞിട്ടും ആര്‍ച്ചര്‍ക്ക് കൈകൊടുത്ത് ഗെയ്‌ല്‍- വീഡിയോ

Powered by