ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണ്‍ യുഎഇയില്‍ പുരോഗമിക്കുന്നതിനിടെ ആരാധകര്‍ക്കായി ഒരുപിടി ആവേശമത്സരങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് ഡോട്‌ കോമും ലൈഫ്‌ബോയ് അറേബ്യയും. ഐപിഎല്ലിന്‍റെ ഏറ്റവും വലിയ ആരാധകനാണ് നിങ്ങള്‍ എന്ന് തെളിയിക്കാനുള്ള സുവര്‍ണാവസരമാണ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്‌ കോമും ലൈഫ്‌ബോയ് അറേബ്യയും ചേര്‍ന്നൊരുക്കുന്നത്. ആകര്‍ഷകമായ സമ്മാനങ്ങളുമായി നിങ്ങളെ കാത്തിരിക്കുന്ന വമ്പന്‍ മത്സരങ്ങളെ കുറിച്ച് വിശദമായി അറിയാം. 

ആവേശമേകാന്‍ ഏഴ് മത്സരങ്ങള്‍

ഐപിഎല്ലില്‍ പ്ലേ ഓഫ് യോഗ്യത നേടുന്ന ടീമുകള്‍ ഏതൊക്കെയെന്ന ആകാംക്ഷ ഇരട്ടിച്ചിരിക്കേ വരാനിരിക്കുന്ന പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് ആകെ ഏഴ് മത്സരങ്ങളാണ് Lifebuoy T20 Contestല്‍ സംഘടിപ്പിക്കുന്നത്. ഇവയില്‍ നാലെണ്ണം റോയല്‍ ചല‌ഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. മത്സരത്തിലെ വിജയികളെ പ്രവചിക്കുക, പാതിമായിച്ച ചിത്രത്തിലെ താരത്തെ കണ്ടെത്തുക, ഐപിഎല്ലും ആര്‍സിബിയുമായും ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക എന്നിങ്ങനെയുള്ള മത്സരങ്ങളാണ് ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ഡോട്‌ കോമിലൂടെ ഒക്‌ടോബര്‍ 22ന് മത്സരങ്ങള്‍ ആരംഭിക്കും. ഒക്‌ടോബര്‍ 25ന് അരങ്ങേറുന്ന ബാംഗ്ലൂര്‍- ചെന്നൈ മത്സരത്തിന് മുമ്പ് എന്‍ട്രികള്‍ സമര്‍പ്പിക്കണം. 

യുഎഇയില്‍ നിന്നുള്ള ഐപിഎല്‍ ആരാധകര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാകൂ. ഏഷ്യാനെറ്റ് ന്യൂസ് ഡോട്‌ കോം(www.asianetnews.com) വഴി നേരിട്ടോ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫേസ്‌ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയോ മത്സരത്തില്‍ പങ്കെടുക്കാം. 

ആകര്‍ഷകമായ സമ്മാനങ്ങള്‍!

എല്ലാ മത്സരങ്ങളില്‍ നിന്നും ഓരോരുത്തരെയാണ് വിജയിയായി തെരഞ്ഞെടുക്കുക. ഫൈഫ്‌ബോയ് അറേബ്യ നല്‍കുന്ന ആകര്‍ഷകമായ സമ്മാനങ്ങള്‍ വിജയികള്‍ക്ക് ലഭിക്കും. 

ഇക്കാര്യങ്ങള്‍ ഓര്‍മ്മിക്കുക...

1. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 21 വയസ് പൂര്‍ത്തിയായവര്‍ ആയിരിക്കണം. 

2. യുഎഇയില്‍ സ്ഥിരതാരമാസമാക്കിയവര്‍ക്കും നിലവില്‍ താമസിക്കുന്നവര്‍ക്കോ മാത്രമേ പങ്കെടുക്കാനാവൂ. 

3. മത്സര വിജയികള്‍ അവരുടെ തിരിച്ചറിയല്‍ രേഖയും പ്രായം തെളിയിക്കുന്ന രേഖയും ഹാജരാക്കേണ്ടതാണ്. 

ആവേശപ്പോരില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് കാലത്ത് അരങ്ങേറുന്ന ഇത്തവണത്തെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ(ആര്‍സിബി) ശുചിത്വ പങ്കാളികളാണ് ലൈഫ്‌ബോയ്

ലൈഫ്ബോയിയെക്കുറിച്ചും ലൈഫ്ബോയ് ഉള്‍പ്പന്നങ്ങളെക്കുറിച്ചും കൂടുതലറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.lifebuoyarabia.com/sa/en