അബുദാബി: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. അബുദാബിയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക.

തുടർച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ടാണ് രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്. വിജയവഴിയിൽ തിരിച്ചെത്തുക ദിനേശ് കാ‍ർത്തിക്കിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ലക്ഷ്യം. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ 49 റൺസിന്റെ ജയം മുംബൈക്കൊപ്പമുണ്ടായിരുന്നു. ഈ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് കൊൽക്കത്തയിറങ്ങുന്നത്. 

ഒന്നും പിടികിട്ടുന്നില്ല; ഗെയ്‌ലിന്‍റെ കാര്യത്തില്‍ പഞ്ചാബിന്‍റെ തീരുമാനം അമ്പരപ്പിച്ചെന്ന് സച്ചിന്‍

അവസരത്തിനൊത്തുയരുന്ന മുംബൈയുടെ എല്ലാം ബാറ്റ്സ്‌മാൻമാരും ഫോമിലാണ്. ഏറ്റവും സ്ഥിരതയോടെ പന്തെറിയുന്ന പേസർമാരും രോഹിത്തിനൊപ്പമുണ്ട്. സ്‌പിന്നർമാരും പ്രതീക്ഷയ്‌ക്കൊത്തുയ‍ർന്നതോടെ മുംബൈ ചാമ്പ്യൻ ടീമായി മാറിക്കഴിഞ്ഞു. നാല് ജയവും മൂന്ന് തോൽവിയുമാണ് കൊൽക്കത്തയുടെ അക്കൗണ്ടിലുള്ളത്. ബൗളിംഗ് ആക്ഷൻ വിവാദത്തിൽപ്പെട്ട സുനിൽ നരെയ്‌ൻ ഇന്നും കളിച്ചക്കില്ല. 

ഐപിഎല്ലില്‍ തിളങ്ങണോ, ആര്‍സിബി വിടൂ; ബാംഗ്ലൂരിനെ ട്രോളിക്കൊന്ന് ആരാധകര്‍

കമലേഷ് നാഗർ‍കോട്ടിക്ക് പകരം കുൽദീപ് യാദവിനെയും ടോം ബാന്റണ് പകരം ലോക്കീ ഫെർഗ്യൂസനേയും ടീമിൽ ഉൾപ്പെടുത്തിയേക്കും. ഫെർഗ്യൂസന്റെ ഡെത്ത് ഓവറുകളിലെ മികവ് പൊള്ളാർഡിനെയും പാണ്ഡ്യ സഹോദരൻമാരെയും പിടിച്ചുകെട്ടാൻ സഹായിക്കുമെന്നാണ് കൊൽക്കത്തയുടെ പ്രതീക്ഷ. ശുഭ്മാൻ ഗില്ലിനൊപ്പം മറ്റ് ബാറ്റ്സ്‌മാന്‍മാരും റൺകണ്ടെത്തിയാലേ കൊൽക്കത്തയ്‌ക്ക് പ്ലേ ഓഫിൽ ഇടം ഉറപ്പിക്കാനാവൂ. 

ധോണിയും രോഹിത്തുമുള്ള അപൂര്‍വ പട്ടികയില്‍ ഇടംപിടിച്ച് പുരാന്‍

Powered by