ദുബായ്: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് ബാറ്റിംഗ് തകര്‍ച്ച. ആറ് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 43 റണ്‍സെന്ന നിലയിലാണ് മുംബൈ. ക്വിന്‍റണ്‍ ഡികോക്കും(24) ക്രുനാല്‍ പാണ്ഡ്യയുമാണ്(1) ആണ് ക്രീസില്‍. 

ഇരു ടീമും മാറ്റങ്ങളില്ലാതെ കളിക്കുമ്പോള്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മയുടെ തന്ത്രങ്ങള്‍ തുടക്കത്തിലെ പാളി. എട്ട് പന്തില്‍ ഒന്‍പത് റണ്‍സെടുത്ത ഹിറ്റ്‌മാനെ മൂന്നാം ഓവറില്‍ അര്‍ഷ്‌ദീപ് സിംഗ് ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറില്‍ സൂര്യകുമാറിനെ ഷമി മടക്കി. അക്കൗണ്ട് തുറക്കാതെയാണ് സൂര്യകുമാറിന്‍റെ മടക്കം. അഞ്ചാം ഓവറില്‍ അര്‍ഷ്‌ദീപ് വീണ്ടും പന്തെടുത്തപ്പോള്‍ അനാവശ്യ ഷോട്ട് കളിച്ച് ഇഷാന്‍ കിഷനും(7) പുറത്തായി. 

മുംബൈ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, രാഹുല്‍ ചഹാര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്‌പ്രീത് ബുമ്ര

പഞ്ചാബ് ഇലവന്‍: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്‌ല്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദീപക് ഹൂഡ, ക്രിസ് ജോര്‍ദന്‍, മുരുകന്‍ അശ്വിന്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയി, അര്‍ഷ്‌ദീപ് സിംഗ്

ദുബായിയില്‍ ഏറ്റുമുട്ടുന്നത് പോയിന്റ് പട്ടികയില്‍ ഏറെ വ്യത്യാസമുള്ള രണ്ട് ടീമുകളാണ്. മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്തും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അവസാന സ്ഥാനത്തുമാണ്. ഇരുവരും ഒമ്പത് മത്സരങ്ങള്‍ വീതം കളിച്ചു. പഞ്ചാബിന്റെ അക്കൗണ്ടില്‍ രണ്ട് ജയം മാത്രമാണുള്ളത്. മുംബൈ ആറ് മത്സരങ്ങളില്‍ ജയിച്ചു. ഇരുടീമുകളും അബുദാബിയില്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈ 48 റണ്‍സിന് ജയിച്ചിരുന്നു. 

ചരിത്രം കുറിക്കാനാവാതെ സര്‍പ്രൈസ് താരം മടങ്ങും; പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത