ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ മഞ്ഞക്കുപ്പായമഴിക്കാന്‍ ആലോചനയില്ലെന്ന് നായകന്‍ എം എസ് ധോണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിന് മുമ്പായിരുന്നു കമന്‍റേറ്റര്‍ ഡാനി മോറിസണിന്‍റെ ചോദ്യത്തിനാണ് 'തല' ആരാധകരെ ത്രസിപ്പിച്ച് ധോണിയുടെ ഈ മറുപടി.

ധോണി അടുത്ത സീസണിലും ചെന്നൈയെ നയിക്കുമെന്ന് ടീം സിഇഒ കാശി വിശ്വനാഥനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 2021 സീസണും അപ്പുറം ധോണി ചെന്നൈക്കായി കളിക്കാനുള്ള സാധ്യത തേടുകയാണ് ഇംഗ്ലീഷ് മുന്‍ നായകനും കമന്‍റേറ്ററുമായ മൈക്കല്‍ വോണ്‍. 'അടുത്ത സീസണിലെ ഐപിഎല്ലും യുഎഇയിലാണ് നടക്കുന്നതെങ്കില്‍ എം എസ് ധോണി ഒരു വര്‍ഷം കൂടി കളിക്കേണ്ടിവരും. കാണികളുടെ മുന്നിലല്ലാതെ ധോണി വിരമിക്കാന്‍ പാടില്ല. ധോണിയുടെ അവസാന മത്സരത്തിന് തിങ്ങിനിറഞ്ഞ കാണികളുണ്ടാവണം എന്നാണ് തന്‍റെ ആഗ്രഹം' എന്നും മൈക്കല്‍ വോണ്‍ പറഞ്ഞു. 

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് ഓഗസ്റ്റ് മാസത്തില്‍ വിരമിച്ചിരുന്നു എം എസ് ധോണി. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഒരു വര്‍ഷത്തിലേറെ കളിക്കാതിരുന്ന ധോണി അപ്രതീക്ഷിതമായാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പിന് ശേഷം ധോണി മത്സര ക്രിക്കറ്റില്‍ പാഡണിഞ്ഞത് ഇക്കുറി ഐപിഎല്ലിലാണ്. എന്നാല്‍ ഈ സീസണോടെ ഐപിഎല്ലിനോടും വിടപറയും എന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളയുന്നതായി ഞായറാഴ്‌ച കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരത്തിന് മുമ്പ് ധോണിയുടെ പ്രതികരണം. 

വണ്ടി വിടല്ലേ, ആള് കയറാനുണ്ട്; ചെന്നൈക്കും പഞ്ചാബിനുമൊപ്പം രാജസ്ഥാനെ യാത്രയാക്കി ട്രോളര്‍മാര്‍

ഇത് ചെന്നൈ ജേഴ്‌സിയില്‍ അവസാന മത്സരമാണോ എന്ന ഡാനി മോറിസണിന്‍റെ ചോദ്യത്തിന് ഒരിക്കലുമല്ല എന്നാണ് ധോണി മറുപടി നല്‍കിയത്. ഐപിഎല്ലിനിടെ ധോണി പല താരങ്ങള്‍ക്കും തന്‍റെ ജേഴ്‌സി സമ്മാനമായി കൈമാറിയതാണ് താരത്തിന്‍റെ വിരമിക്കല്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ സജീവമാക്കിയത്. സീസണില്‍ ധോണിക്ക് കാര്യമായ ഫോമിലെത്താന്‍ കഴിയാതെ പോയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 14 മത്സരങ്ങളില്‍ 200 റണ്‍സ് മാത്രമാണ് ധോണിയുടെ സമ്പാദ്യം. 

സ്‌മിത്തിന്‍റെ പരീക്ഷണങ്ങള്‍ സ്വന്തം തല കൊയ്‌തു; രാജസ്ഥാന്‍റെ തോല്‍വി അവിചാരിതമല്ല, കാരണങ്ങള്‍ ഇവ

Powered by