സ്റ്റേഡിയത്തിന് പുറത്തുവീണ ആ പന്ത് കൈക്കലാക്കിയ ആരാധകന്‍ ചെറുചിരിയോടെ ആ പന്ത് കൈയിലെടുത്ത്  നടന്നു നീങ്ങി

ഷാര്‍ജ: രാജസ്ഥാനെതിരെ ടീമിനെ ലക്ഷ്യത്തിൽ എത്തിക്കാനായില്ലെങ്കിലും അവസാന ഓവറിൽ ക്യാപ്റ്റൻ ധോണി മൂന്ന് സിക്സറാണ് പറത്തിയത്. ഇതിൽ ഒന്ന് പറന്നുവീണത് സ്റ്റേഡിയത്തിന് പുറത്തായിരുന്നു.

സ്റ്റേഡിയത്തിന് പുറത്തുവീണ ആ പന്ത് കൈക്കലാക്കിയ ആരാധകന്‍ ചെറുചിരിയോടെ ആ പന്ത് കൈയിലെടുത്ത് നടന്നു നീങ്ങി. ടോം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്സറുകളാണ് ധോണി പറത്തിയത്. ഇതിലൊരെണ്ണമാണ് സ്റ്റേഡിയത്തിന് പുറത്തെ റോഡില്‍ പതിച്ചത്.

View post on Instagram

ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 16 റണ്‍സിനാണ് രാജസ്ഥാന്‍ കീഴടക്കിയത്. 25ന് നടക്കുന്ന മൂന്നാം മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബാണ് ചെന്നൈയുടെ എതിരാളികള്‍.

Scroll to load tweet…