ദുബായ്: അവിശ്വസനീയ വിജയത്തിന്‍റെ പടിവാതിലിലെത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ആവേശപ്പോരാട്ടം ടൈയില്‍. നിശ്ചിത 20 ഓവറില്‍ ഇരു ടീമും 202 റണ്‍സ് വീതമടിച്ചു. ആവേശപ്പോരില്‍ അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 19 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ രണ്ട് സിക്സും ഒറു ഫോറും അടിച്ച മുംബൈക്ക് 18 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഐപിഎല്ലില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി എ ബി ഡിവില്ലിയേഴ്സും അര്‍ധസെഞ്ചുറികളുമായി മലയാളി താരം ദേവ്‌ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും മിന്നിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ പടിക്കലിന്‍റെയും ആരോണ്‍ ഫിഞ്ചിന്‍റെയും അര്‍ധെസഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു.