Asianet News MalayalamAsianet News Malayalam

രോഹിത് ശര്‍മയില്ല, മുംബൈ ഇന്ത്യന്‍സിന് ടോസ്; ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ മൂന്ന് മാറ്റങ്ങള്‍

ഷാര്‍ജയില്‍ ചെന്നൈ ആദ്യം ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

IPL 2020 mumbai indians won the toss in sharja vs chennai super kings
Author
Sharjah - United Arab Emirates, First Published Oct 23, 2020, 7:17 PM IST

ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രോഹിത് ശര്‍മയില്ലാതെ മുംബൈ ഇന്ത്യന്‍സ്. ഷാര്‍ജയില്‍ ചെന്നൈ ആദ്യം ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത്തിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പൊള്ളാര്‍ഡ് ക്യാപ്റ്റനാകുന്നത്. 

പത്ത് മത്സരങ്ങളില്‍ ആറ് പോയിന്റുമായി പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. മുംബൈ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ ഒന്നാമതെത്താം. ചെന്നൈയ്ക്ക് പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

ഒരു മാറ്റമാണ് മുംബൈ വരുത്തിയത്. രോഹിത്തിന് പകരം സൗരഭ് തിവാരി ടീമിലെത്തി. ചെന്നൈ മൂന്ന് മാറ്റം വരുത്തി. കേദാര്‍ ജാദവ്, ഷെയ്ന്‍ വാട്‌സണ്‍, പിയൂഷ് ചൗള എന്നിവര്‍ പുറത്തായിപ്പോള്‍ ജഗദീഷന്‍, ഋതുരാജ് ഗെയ്കവാദ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ടീമിലിടം നേടി. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: സാം കറന്‍, ഫാഫ് ഡു പ്ലെസിസ്, അമ്പാട്ടി റായുഡു, എന്‍ ജഗദീഷന്‍, എം എസ് ധോണി, ഋതുരാജ് ഗെയ്കവാദ്, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, ഷാര്‍ദുള്‍ ഠാകൂര്‍, ജോഷ് ഹേസല്‍വുഡ്, ഇമ്രാന്‍ താഹിര്‍.

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, സൗരഭ് തിവാരി, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, നഥാന്‍ കൗള്‍ട്ടര്‍നൈല്‍, രാഹുല്‍ ചാഹര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബൂമ്ര.  

Follow Us:
Download App:
  • android
  • ios