ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ സൂര്യകുമാർ യാദവിന്റെ സ്ഥിരതയാ‌‍ർന്ന പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗിന് കരുത്താവുന്നത്. ഈ സീസണിൽ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയ ബാറ്റ്സ്‌മാൻ കൂടിയാണ് സൂര്യകുമാർ യാദവ്. ഐപിഎല്‍ കരിയറില്‍ നൂറാം മത്സരത്തിനാണ് സൂര്യകുമാര്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഇറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. 

രാജ്യാന്തര മത്സപരിചയമില്ലെങ്കിലും ബാറ്റിംഗ് നിരയിൽ മുംബൈ ഇന്ത്യൻസിന്റെ വിശ്വസ്ഥനാണ് സൂര്യകുമാർ യാദവ്. സൂര്യകുമാറിന്റെ നൂറാം ഐപിഎൽ മത്സരത്തിൽ രോഹിത് ശർമ്മയും സംഘവും ലക്ഷ്യമിടുന്നത് ഫൈനൽ ബർത്ത്. കൃത്യമായ മുന്നൊരുക്കവും ആസ്വദിച്ച് കളിക്കുന്നതുമാണ് തന്റെ വിജയരഹസ്യമെന്ന് മുംബൈ ബാറ്റ്സ്മാൻ പറയുന്നു. ലോക്ക്‌ഡൗൺ കാലത്ത് പരിശീലിച്ച പുതിയ ഷോട്ടുകൾക്കൊപ്പം വിക്കറ്റ് വലിച്ചെറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും സൂര്യകുമാർ വ്യക്തമാക്കി.

രാജസ്ഥാനായി സഞ്ജു, ബാംഗ്ലൂരിനായി പടിക്കല്‍; വമ്പന്‍മാരെ വീഴ്ത്തിയ ഗ്രൂപ്പ് ഘട്ടത്തിലെ റണ്‍വേട്ടക്കാര്‍

സമ്മർദഘ‍ട്ടത്തിലും ശാന്തതയോടെ കളിക്കാൻ കഴിയുന്നതാണ് സൂര്യകുമാറിനെ വ്യത്യസ്തൻ ആക്കുന്നതെന്നാണ് മുംബൈ കോച്ചും വിഖ്യാത താരവുമായ മഹേല ജയവർധനെയുടെ വാക്കുകള്‍. മുംബൈ ഇന്ത്യൻസിലൂടെ 2012ൽ ഐപിഎല്ലിൽ എത്തിയ സൂര്യകുമാറിന് തുടക്കത്തിൽ ഒറ്റ മത്സരത്തിൽപ്പോലും അവസരം കിട്ടിയില്ല. ഇതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് കൂടുമാറി. കൊൽക്കത്തയിലെ മികച്ച പ്രകടനത്തോടെ 2018ൽ മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തി. 

ഐപിഎല്‍ 2020: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; മുംബൈയും ഡൽഹിയും നേ‍ർക്കുനേർ

ഇക്കുറി ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് 410 റണ്‍സാണ് സൂര്യകുമാര്‍ യാദവിന്‍റെ സമ്പാദ്യം. 41 ശരാശരിയും 150.18 സ്‌ട്രൈക്ക് റേറ്റും താരത്തിന്‍റെ കരുത്ത് വരച്ചുകാട്ടുന്നു. മൂന്ന് അര്‍ധ സെഞ്ചുറി പേരിലുള്ളപ്പോള്‍ 79* ആണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്‍ കരിയറിലാകെ 99 മത്സരങ്ങളില്‍ നിന്ന് 10 ഫിഫ്റ്റി സഹിതം 1958 റണ്‍സ് താരത്തിനുണ്ട്. 30കാരനായ സൂര്യകുമാർ 77 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 5326 റൺസും നേടിയിട്ടുണ്ട്.

Powered by