അബുദാബി: ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ എതിരാളികളെ ഇന്നറിയാം. അവസാന ക്വാളിഫയറില്‍ ഡൽഹി കാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. അബുദാബിയിൽ രാത്രി 7.30നാണ് മത്സരം. 

അവസാന ആറ് മത്സരത്തിൽ അഞ്ചിലും തോറ്റിരുന്നു ഡൽഹി കാപിറ്റല്‍സ്. അതേസമയം തുടര്‍ച്ചയായ നാല് ജയങ്ങളുമായാണ് സൺറൈസേഴ്സ് ഹൈദരാബാദ് എത്തുന്നത്. ആത്മവിശ്വാസം കൂടുതൽ വാര്‍ണറിനൊപ്പമെന്നാണ് വിലയിരുത്തൽ. ആദ്യ ഒന്‍പത് മത്സരങ്ങളില്‍ മൂന്ന് ജയം മാത്രം ഉണ്ടായിരുന്ന സൺറൈസേഴ്സ് കൃത്യസമയത്ത് മികവിലേക്കുയര്‍ന്നു. പല മത്സരത്തിലും പല വിജയശിൽപ്പികള്‍. എങ്കിലും സാഹ കളിക്കുന്നില്ലെങ്കില്‍ ക്ഷീണമാകും. ഡൽഹി ബാറ്റ്സ്‌മാന്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള റാഷിദ് ഖാന്‍റെ നാല് ഓവറുകള്‍ ആകും നിര്‍ണായകം. 

വനിതാ ടി20 ചലഞ്ച്: ആവേശപ്പോരില്‍ ട്രയല്‍ബ്ലേസേഴ്സിനെ മുട്ടുകുത്തിച്ച് സൂപ്പര്‍നോവാസ് ഫൈനലില്‍

ഓപ്പണിംഗ് മുതൽ എല്ലായിടത്തും ആശയക്കുഴപ്പമാണ് ഡൽഹി ക്യാമ്പില്‍. ശിഖര്‍ ധവാനൊപ്പം മാര്‍ക് സ്റ്റോയിനിസിനെ ഓപ്പണറാക്കണമെന്ന ചിന്ത പ്രബലമാണ്. മധ്യനിരയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഷിമ്രോന്‍ ഹെറ്റ്മയറെ തിരിച്ചുവിളിച്ചേക്കും. കാഗിസോ റബാഡ അടക്കമുള്ള ബൗളര്‍മാര്‍ ആദ്യപകുതിയിലെ ഫോം കണ്ടെത്തിയാൽ പോണ്ടിംഗിന് ആശ്വസിക്കാം.

അബുദാബിയിൽ അവസാനം നടന്ന ഒന്‍പത് മത്സരങ്ങളില്‍ എട്ടിലും രണ്ടാമത് ബാറ്റുചെയ്തവരാണ് ജയിച്ചത്. സീസണിലെ രണ്ട് നേര്‍ക്കുനേർ‍ പോരാട്ടങ്ങളിലും ജയം ഹൈദരാബാദിനൊപ്പമായി. ലീഗിലെ ഏഴ് നോക്കൗട്ട് മത്സരങ്ങളില്‍ ആറിലും തോറ്റ ചരിത്രവും തിരുത്തണം ശ്രേയസിനും കൂട്ടര്‍ക്കും. 

ഗംഭീറിന് മറുപടിയുമായി സെവാഗ്; കോലിയെ മാറ്റിയാല്‍ ബാംഗ്ലൂരിന്‍റെ തലവര മാറില്ല

Powered by