Asianet News MalayalamAsianet News Malayalam

സഞ്ജു വീണ്ടും സംപൂജ്യന്‍, ചെന്നൈ തിരിച്ചടിക്കുന്നു; രാജസ്ഥാന് ബാറ്റിങ് തകര്‍ച്ച

 ബെന്‍ സ്‌റ്റോക്‌സ് (19), റോബിന്‍ ഉത്തപ്പ (4), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. ദീപക് ചാഹര്‍ രണ്ടും ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റും നേടി. 


 

IPL 2020 Rajasthan top order collapsed against Chennai Super Kings
Author
Abu Dhabi - United Arab Emirates, First Published Oct 19, 2020, 10:10 PM IST

അബുദാബി: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 126 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം തകര്‍ച്ചയോടെ. ചെറിയ വിജയം പിന്തുടരുന്ന രാജസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ 8 ഓവറില്‍ മൂന്നിന് 43 എന്ന നിലയിലാണ്. ബെന്‍ സ്‌റ്റോക്‌സ് (19), റോബിന്‍ ഉത്തപ്പ (4), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. ദീപക് ചാഹര്‍ രണ്ടും ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റും നേടി. 

നന്നായി തുടങ്ങിയെങ്കിലും ബെന്‍ സ്‌റ്റോക്‌സാണ് ആദ്യം മടങ്ങിയത്. മൂന്നാം ഓവര്‍ എറിയാനെത്തിയ ചാഹറിന്റെ പന്തില്‍ സ്റ്റോക്‌സിന്റെ വിക്കറ്റ്  തെറിച്ചു. തൊട്ടടുത്ത ഓവറില്‍ ഉത്തപ്പയും മടങ്ങി. ഹേസല്‍വുഡിനെതിരെ സ്‌കൂപ്പിന് ശ്രമിക്കുന്നതിനിടെ ധോണിക്ക് ക്യാച്ച് നല്‍കി. സഞ്ജു നേരിട്ട മൂന്നാം പന്തില്‍ തന്നെ പുറത്തായി. ചാഹറിന്റെ പന്ത് ലെഗ് സൈഡിലേക്ക് ഗ്ലാന്‍സ് ചെയ്യാനുള്ള ശ്രമത്തില്‍ ധോണിക്ക് ക്യാച്ച് നല്‍കി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (6), ജോസ് ബട്‌ലര്‍ (9) എന്നിവരാണ് ക്രീസില്‍. 

നേരത്തെ രവീന്ദ്ര ജഡേജയുടെ 35 റണ്‍സാണ് ചെന്നൈയുടെ സ്‌കോര്‍ 120 കടത്തിയത്. അഞ്ച് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. സാം കറന്‍ (22), ധോണി (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി, രാഹുല്‍ തെവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios