ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പതിഞ്ഞ തുടക്കം. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ദേവ്‌ദത്ത് പടിക്കലും മടങ്ങി. നാലാം ഓവറില്‍ സാം കറന്‍റെ അഞ്ചാം പന്തില്‍ റുതുരാജ് പിടിച്ചാണ് ഫിഞ്ച് മടങ്ങിയത്. 11 പന്തില്‍ 15 റണ്‍സാണ് ഫിഞ്ചിന്‍റെ സമ്പാദ്യം. പവര്‍പ്ലേ പൂര്‍ത്തിയായതിന് തൊട്ടടുത്ത പന്തില്‍ സിക്‌സറിന് ശ്രമിച്ച പടിക്കല്‍ ബൗണ്ടറിയില്‍ ഫാഫ്-ഗെയ്‌ക്‌വാദ് സഖ്യത്തിന്‍റെ ഗംഭീര ക്യാച്ചില്‍ മടങ്ങി. പടിക്കല്‍ 21 പന്തില്‍ 22 റണ്‍സെടുത്തു. ഏഴാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കോലിയും എബിഡിയും ക്രീസില്‍ നില്‍ക്കേ 51-2 എന്ന സ്‌കോറിലാണ് ബാംഗ്ലൂര്‍. 

ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ബാംഗ്ലൂര്‍ ഇറങ്ങിയത്. ഇസുരു ഉഡാനയ്‌ക്ക് പകരം മൊയിന്‍ അലി ടീമിലെത്തി. ചെന്നൈയിലും മാറ്റങ്ങളുണ്ട്. ജോഷ് ഹേസല്‍വുഡ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് പകരം മിച്ചല്‍ സാന്റ്‌നറും മോനു കുമാറും ടീമിലെത്തി. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂര്‍ 37 റണ്‍സിന് ചെന്നൈയെ തോല്‍പിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ കോലിയും സംഘവും പ്ലേഓഫ് ഉറപ്പിക്കും. ചെന്നൈ പ്ലേഓഫ് കാണില്ലെന്ന് ഏറെകുറെ ഉറപ്പായിക്കഴിഞ്ഞു.

ചെന്നൈ ഇലവന്‍: റുതുരാജ് ഗെയ്‌ക്‌വാദ്, ഫാഫ് ഡുപ്ലസിസ്, അമ്പാട്ടി റായുഡു, എന്‍ ജഗദീശന്‍, എം എസ് ധോണി, സാം കറന്‍, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചഹാര്‍, ഇമ്രാന്‍ താഹിര്‍, മോനു കുമാര്‍

ബാംഗ്ലൂര്‍ ഇലവന്‍: ദേവ്‌ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, മൊയിന്‍ അലി, ഗുര്‍ക്രീത് സിംഗ്, ക്രിസ് മോറിസ്, വാഷിംഗ്‌ടണ്‍ സുന്ദര്‍, നവ്‌ദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍

Powered by