ഷാര്‍ജ: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഇറങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് അപൂര്‍വ നേട്ടം. ആര്‍സിബി ജേഴ്‌സിയില്‍ 200-ാം മത്സരത്തിനാണ് കോലി തയ്യാറെടുക്കുന്നത്. 

മറ്റ് ചില നാഴികക്കല്ലുകള്‍ കൂടി മത്സരത്തില്‍ കോലിയെ കാത്തിരിപ്പുണ്ട്. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 700 റണ്‍സ് തികയ്‌ക്കാന്‍ കോലിക്ക് 67 കൂടി മതി. ഐപിഎല്ലില്‍ 500 ഫോറുകള്‍ തികയ്‌ക്കാന്‍ കോലിക്ക് ആറെണ്ണത്തിന്‍റെ അകലമേയുള്ളൂ. മൂന്ന് സിക്‌സുകള്‍ കൂടി പറത്തിയാല്‍ ഐപിഎല്ലില്‍ കിംഗ്‌ കോലിക്ക് 200 സിക്‌സുകള്‍ എന്ന നേട്ടത്തിലുമെത്താം. കോലി ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് ആര്‍സിബി ആരാധകര്‍. 

ഇന്ത്യന്‍ വന്‍മരങ്ങളെല്ലാം പുറത്ത്! ഐപിഎല്ലിലെ മികച്ച ഇലവനുമായി മുന്‍താരം; ക്യാപ്റ്റന്‍ വമ്പന്‍ സര്‍പ്രൈസ്

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം. വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സും മലയാളി താരം ദേവ്‌ദത്ത് പടിക്കലും അണിനിരക്കുന്ന ആര്‍സിബി ബാറ്റിംഗ് നിര ശക്തമാണ്. സീസണിലെ ആറാം ജയമാണ് ആര്‍സിബിയുടെ ലക്ഷ്യം. പഞ്ചാബിനായി ക്രിസ് ഗെയ്‌ല്‍ ഇന്നിറങ്ങും എന്നാണ് അനുമാനം. ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പകരക്കാരനായി എത്തുന്ന ഗെയ്‌ല്‍ ഓപ്പണറായേക്കും. ഏഴില്‍ ആറും തോറ്റാണ് പഞ്ചാബിന്‍റെ വരവ്. 

അംപയറെ വിരട്ടിയ ധോണിയെ കളിയാക്കിയോ ഹര്‍ഭജന്‍; പ്രതികരണം ചര്‍ച്ചയാവുന്നു

Powered by