ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സ്പിന്നര്‍മാരെ സഹായിക്കുമെന്ന് കരുതുന്ന പിച്ചില്‍ നിര്‍ണായക ടോസാണ് രാജസ്ഥാന്‍ നേടിയത്.

ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തിലേതുപോലെ ദുബായിലെ വലിയ സ്റ്റേഡിയത്തിലും മലയാളി താരം സഞ്ജു സാംസണ്‍ സിക്സര്‍ പൂരം ആവര്‍ത്തിക്കുമോ എന്ന് ആകാംക്ഷയിലാണ് മലയാളി ആരാധകര്‍.

കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ രാജസ്ഥാന്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സണ്‍റൈസേഴ്സിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ കൊല്‍ക്കത്തയും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

Kolkata Knight Riders (Playing XI): Shubman Gill, Sunil Narine, Nitish Rana, Dinesh Karthik(w/c), Eoin Morgan, Andre Russell, Pat Cummins, Shivam Mavi, Kuldeep Yadav, Varun Chakravarthy, Kamlesh Nagarkoti.

Rajasthan Royals (Playing XI): Jos Buttler(w), Steven Smith(c), Sanju Samson, Rahul Tewatia, Robin Uthappa, Riyan Parag, Jofra Archer, Tom Curran, Shreyas Gopal, Ankit Rajpoot, Jaydev Unadkat