ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോല്‍വി വഴങ്ങിയതോടെ രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്സ്‌മാന്‍ റോബിന്‍ ഉത്തപ്പയ്‌ക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍ക്കുന്ന താരം എന്ന നാണക്കേടിലേക്കാണ് ഉത്തപ്പ കൂപ്പുകുത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെയാണ് ഉത്തപ്പ പിന്നിലാക്കിയത് തോല്‍പിച്ചത് എന്നതും ശ്രദ്ധേയമാണ്. 

കൊല്‍ക്കത്തയോട് രാജസ്ഥാന്‍ 37 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതോടെ ഉത്തപ്പയ്‌ക്ക് ഐപിഎല്ലില്‍ 91 തോല്‍വികളായി. ഐപിഎല്ലില്‍ കോലി 90 മത്സരങ്ങളിലാണ് തോല്‍വി അറിഞ്ഞത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. കാര്‍ത്തിക് 87 ഉം ഹിറ്റ്‌മാന്‍ 85 മത്സരങ്ങളിലും തോറ്റു. 

പ്രാഥമിക പാഠം മറന്നു; പുലിവാല്‍ പിടിച്ച് ഉത്തപ്പ, രൂക്ഷ വിമര്‍ശനം

മുപ്പത്തിനാലുകാരനായ ഉത്തപ്പ ഐപിഎല്ലില്‍ അഞ്ച് ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുണ്ട്. ഇത്തവണ മൂന്ന് കോടി രൂപയ്‌ക്ക് കൊല്‍ക്കത്തയില്‍ നിന്ന് രാജസ്ഥാന്‍ സ്വന്തമാക്കി. 

സീസണിലെ മൂന്നാം മത്സരത്തിലും ഉത്തപ്പ ബാറ്റിംഗില്‍ പരാജയമായപ്പോള്‍ രാജസ്ഥാന്‍ 37 റണ്‍സിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റിന് 174 റണ്‍സെടുത്തു. 47 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലാണ് ടോപ് സ്‌കോര്‍. ഓയിന്‍ മോര്‍ഗന്‍റെ 34 റണ്‍സും നിര്‍ണായകമായി. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ മുന്‍നിര സീസണിലാദ്യമായി കളി മറന്നപ്പോള്‍ 20 ഓവറില്‍ 137-9 എന്ന സ്‌കോറില്‍ പോരാട്ടം ഒതുങ്ങി. 36 പന്തില്‍ 54 റണ്‍സെടുത്ത ടോം കറന്‍ മാത്രമാണ് തിളങ്ങിയത്. ശിവം മാവിയും കംലേഷ് നാഗര്‍കോട്ടിയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. 

ഫീല്‍ഡില്‍ പറക്കും പറവയായി സഞ്ജു, കമിന്‍സിനെ വീഴ്ത്തിയ സഞ്ജുവിന്‍റെ വണ്ടര്‍ ക്യാച്ച്

Powered by