ദുബായ്: ഐപിഎല്ലില്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും പുറത്തായാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിംഗ് നിര തകരുമെന്ന പ്രവചനങ്ങള്‍ തച്ചുതകര്‍ക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സിനെതിരെ മനീഷ് പാണ്ഡെയും വിജയ് ശങ്കറും. വാര്‍ണറും ബെയര്‍സ്റ്റോയും വീണാലും പൊരുതാറുള്ള വില്യംസണ്‍ ഇന്നലെ കളിച്ചുമില്ല. എന്നാല്‍ മനീഷ് പാണ്ഡെയും വിജയ് ശങ്കറും കളി കാര്യമാക്കി. ഇരുവരും മൂന്നാം വിക്കറ്റില്‍ ചേര്‍ത്തത് 140 റണ്‍സ്. ഇതോടെ ഒരു നേട്ടവും ഇരുവര്‍ക്കും സ്വന്തമായി. 

പരിക്കും ലൈനപ്പും വില്ലന്‍; മറികടക്കാന്‍ മുംബൈയും ചെന്നൈയും ഇന്നിറങ്ങുന്നു

ഐപിഎല്ലില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ജോഡി സണ്‍റൈസേഴ്‌സിനായി 100 റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിക്കുന്നത്. പാര്‍ഥീവ് പട്ടേലും ശിഖര്‍ ധവാനും ചേര്‍ന്ന് 2013ല്‍ സ്ഥാപിച്ച 89 റണ്‍സ് കൂട്ടുകെട്ടായിരുന്നു ഇതിന് മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍. 23 തവണ നൂറിലേറെ റണ്‍സ് കൂട്ടുകെട്ട് സണ്‍റൈസേഴ്‌സ് ചരിത്രത്തിലുണ്ടെങ്കിലും അവയിലെല്ലാം വിദേശ താരങ്ങള്‍ പങ്കാളികളായിരുന്നു. 

ഈ വര്‍ഷം ആറാം തവണ; വീണ്ടും വാര്‍ണറുടെ അന്തകനായി ആര്‍ച്ചര്‍

രാജസ്ഥാന്‍ മുന്നോട്ടുവച്ച 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സണ്‍റൈസേഴ്‌സ് ആര്‍ച്ചര്‍ കൊടുങ്കാറ്റിന് മുന്നില്‍ തുടക്കത്തിലെ തകര്‍ന്നിരുന്നു. വാര്‍ണര്‍ നാലും ബെയര്‍സ്റ്റോ 10 ഉം റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ 47 പന്തില്‍ എട്ട് സിക്‌സും നാല് ബൗണ്ടറിയും സഹിതം 83 റണ്‍സുമായി മനീഷ് പാണ്ഡെയും 51 പന്തില്‍ ആറ് ബൗണ്ടറിയടക്കം 52 റണ്‍സെടുത്ത് വിജയ് ശങ്കറും പുറത്താകാതെ സണ്‍റൈസേഴ്‌സിനെ ജയത്തിലെത്തിച്ചു. ഇതോടെ 18.1 ഓവറില്‍ ഹൈദരാബാദ് വിജയം കാണുകയായിരുന്നു. 

സിഎസ്‌കെയില്‍ 'തല'കള്‍ ഉരുളും; ടീമില്‍ നിന്ന് പുറത്താവാന്‍ സാധ്യതയുള്ളവരുടെ പട്ടിക