Asianet News MalayalamAsianet News Malayalam

വിധിനിര്‍ണായക പോരില്‍ മുംബൈക്കെതിരെ ഹൈദരാബാദിന് ടോസ്, ഹിറ്റ്മാന്‍ തിരിച്ചെത്തി; മുംബൈ ടീമില്‍ വന്‍ മാറ്റം

ഷാര്‍ജയില്‍ അവസാനം നടന്ന അഞ്ച് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്യുന്ന  ടീമാണ് ജയിച്ചത്.

IPL 2020 Sunrisers Hyderabad vs Mumbai Indians Live Update SRH won the toss
Author
Sharjah - United Arab Emirates, First Published Nov 3, 2020, 7:07 PM IST

ഷാര്‍ജ: ഐപിഎല്ലില്‍ പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള വിധിനിര്‍ണായക പോരില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈ ഇന്ത്യന്‍സ് നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തി.

മുംബൈയെ കീഴടക്കിയാല്‍ മാത്രമെ ഹൈദരാബാദിന് പ്ലേ ഓഫിലെത്താനാവു. മുംബൈ ഇന്ത്യന്‍സാകട്ടെ ഒന്നാം സ്ഥാനക്കാരായി നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ പ്രമുഖര്‍ക്ക് വിശ്രമം നല്‍കിയാണ് മുംബൈ ഇന്നിറങ്ങുന്നത്. രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ ജയന്ത് യാദവ് പുറത്തായി.

ജസ്പ്രീത് ബുമ്രക്ക് പകരം ധവാല്‍ കുല്‍ക്കര്‍ണിയും ട്രെന്‍റ് ബോള്‍ട്ടിന് പകരം ജെയിംസ് പാറ്റിന്‍സണും മുംബൈയുടെ അന്തിമ ഇലവനിലെത്തി. ഹൈദരാബാദ് ടീമിലും ഒരു മാറ്റമുണ്ട്. അഭിഷേക് ശര്‍മക്ക് പകരം പ്രിയം ഗാര്‍ഗ് ഹൈദരാബാദ് ടീമിലെത്തി. ഷാര്‍ജയില്‍ അവസാനം നടന്ന അഞ്ച് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്യുന്ന  ടീമാണ് ജയിച്ചത്.

Mumbai Indians (Playing XI): Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Saurabh Tiwary, Ishan Kishan, Krunal Pandya, Kieron Pollard, Nathan Coulter-Nile, Rahul Chahar, James Pattinson, Dhawal Kulkarni.

Sunrisers Hyderabad (Playing XI): David Warner(c), Wriddhiman Saha(w), Manish Pandey, Kane Williamson, Priyam Garg, Jason Holder, Abdul Samad, Rashid Khan, Shahbaz Nadeem, Sandeep Sharma, T Natarajan.

Follow Us:
Download App:
  • android
  • ios