ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന് ആശ്വാസവാർത്ത. പരുക്കേറ്റ ട്രെന്റ് ബോൾട്ട് ഫൈനലിൽ കളിക്കും. കിവീസ് പേസറുടെ പരുക്ക് ഗുരുതരമല്ലെന്ന് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് അറിയിച്ചത്.

'ഒത്തില്ല'... ഓപ്പണറായി ഇറങ്ങി വന്നവേഗത്തില്‍ മടങ്ങിയ കോലിയെ ട്രോളി ആരാധകര്‍

ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരത്തിലാണ് ബോള്‍ട്ടിന് പരിക്കേറ്റത്. മത്സരത്തിനിടെ താരം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. രണ്ട് ഓവറിനിടെ പൃഥ്വി ഷായെയും അജിങ്ക്യ രഹാനെയും പുറത്താക്കിയ താരം രണ്ട് സ്‌പെല്ലിന് എത്താതിരുന്നത് ആരാധകരെ ആശങ്കയിലാഴ്‌ത്തി. ബോള്‍ട്ടിന്‍റെ മികവിനെ മത്സരത്തിന് ശേഷം ഹിറ്റ്‌മാന്‍ പ്രശംസിച്ചിരുന്നു. ബുമ്രക്കും ബോള്‍ട്ടിനും വ്യത്യസ്ത പദ്ധതികളാണുള്ളത്, അത് നന്നായി അവര്‍ നടപ്പാക്കുന്നു എന്നായിരുന്നു രോഹിത്തിന്‍റെ വാക്കുകള്‍. 

വാര്‍ണറെ കൊണ്ട് ഓണം ബമ്പര്‍ എടുപ്പിക്കണം, ഭാഗ്യം എന്നാല്‍ ഇതാണ്; ചരിത്രം ആവര്‍ത്തിക്കുമോ?

ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് ട്രെന്‍ഡ് ബോള്‍ട്ട്. 14 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകള്‍ പേരിലാക്കി. 18 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയതാണ് സീസണിലെ മികച്ച പ്രകടനം. മുംബൈയുടെ തന്നെ ജസ്‌പ്രീത് ബുമ്ര(27 വിക്കറ്റുകള്‍), ഡല്‍ഹിയുടെ കാഗിസോ റബാഡ(25 വിക്കറ്റുകള്‍) എന്നിവര്‍ മാത്രമാണ് ബോള്‍ട്ടിന് മുന്നിലുള്ളത്. 

സീസണിലെ കണ്ടെത്തലായി ദേവ്‌ദത്ത്; മാറ്റ് കൂട്ടി ഐപിഎല്ലിലെ അപൂര്‍വ നേട്ടവും

Powered by