അബുദാബി: ഐപിഎല്ലില്‍ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേടിരുന്ന മുംബൈ ഇന്ത്യന്‍സ് നിരയില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇഷാന്‍ കിഷനില്ലാത്തത് ആരാധകരെ നിരാശരാക്കി. ഇഷാന്‍ കിഷന് പകരം സീനിയര്‍ താരം സൗരഭ് തിവാരിക്കാണ് മുംബൈ അദ്യ മത്സരത്തില്‍ അവസരം നല്‍കിയത്.

2017നുശേഷം ആദ്യമായാണ് സൗരഭ് തിവാരി ഐപിഎല്ലില്‍ ബാറ്റേന്തുന്നത്. 2017ല്‍ കൊല്‍ക്കത്തക്കെതിരെ ആണ് സൗരഭ് തിവാരി അവസാനം ഐപിഎല്‍ മത്സരം കളിച്ചത്. മുംബൈക്കുവേണ്ടിയായിരുന്നു അന്നും സൗരഭ് തിവാരി ഇറങ്ങിയത്. 43 പന്തില്‍ 52 റണ്‍സടിച്ച് തിളങ്ങുകയും ചെയ്തു.

ആരാധകപക്ഷത്തുനിന്ന് വിമര്‍ശനങ്ങളുയര്‍ന്നുവെങ്കിലും 31 പന്തില്‍ 42 റണ്‍സുമായി സൗരഭ് തിവാരി മുംബൈക്കായി ആദ്യമത്സരത്തില്‍ തിളങ്ങി. കഴിഞ്ഞ സീസണില്‍ ഇഷാന്‍ കിഷന് മുംബൈക്കായി കാര്യമായി തിളങ്ങാന്‍ ഇഷാന്‍ കിഷനായിരുന്നില്ല. കഴിഞ്ഞ സീസണില്‍ ഏഴ് മത്സരങ്ങളില്‍ 16.83 ശരാശരിയില്‍ 101 റണ്‍സ് മാത്രമാണ് ഇഷാന്‍ കിഷന് നേടാനായത്.