ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആധികാരിക വിജയമാണ് ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേടിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. സണ്‍റൈസേഴ്‌സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

മത്സരത്തിനിടെ രസകരമായ സംഭവം നടന്നു. ഹൈദരാബാദ് താരം റാഷിഖ് ഖാന്റെ വിക്കറ്റായിരുന്നത്. ഷാര്‍ദുള്‍ ഠാകൂറിന്റെ ലോ ഫുള്‍ടോസില്‍ റാഷിദ് വമ്പന്‍ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ ലോംഗ് ഓണില്‍ ദീപക് ചാഹറിന്റെ കൈകളില്‍ ഒതുങ്ങുകായിരുന്നുവത്. എന്നാല്‍ ക്യാച്ചെടുത്ത് ഔട്ടാകുന്നതിന് മുമ്പ് റാഷിദ് ഹിറ്റ് വിക്കറ്റായിരുന്നു. ഷോട്ടിനിടെ താരത്തിന്റെ കാല് സ്റ്റംപില്‍ തട്ടിയിരുന്നു. വീഡിയോ കാണാം...