ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണ്‍. ആദ്യ രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറി നേടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട് നാല് മത്സരങ്ങളില്‍ രണ്ടക്കം പോലും കാണാനായില്ല. ഇന്ന് താരം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 25 പന്തില്‍ 26 റണ്‍സാണ് താരം നേടിയത്. ഫീല്‍ഡിങ്ങിന്റെ  കാര്യത്തില്‍ താരം ഒട്ടും പിറകിലല്ല. മുന്‍ മത്സരങ്ങളില്‍ തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി താരം ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും സഞ്ജു ഒരു തകര്‍പ്പന്‍ ക്യാച്ചെടുത്തു. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. കാര്‍ത്തിക് ത്യാഗിയെ സിക്‌സടിക്കാനുള്ള ശ്രമത്തിലാണ് ബെയര്‍‌സ്റ്റോ പുറത്തായത്. ഡീപ് ബാക്ക്‌വേര്‍ഡ് സ്‌ക്വയറിലായിരുന്നു സഞ്ജുവിന്റെ ക്യാച്ച്. വീഡിയോ കാണാം...